വസ്ത്ര വ്യാപാരിയെ അധിക്ഷേപിച്ചെന്ന പരാതി; ജിം ഉടമ മുഹമ്മദ് ദീപക് ഉത്തരാഖണ്ഡിൽ അറസ്റ്റിൽ

പൗരി ഗർവാൾ ജില്ലയിലെ താമസക്കാരനായ ദീപകിനെ വ്യാഴാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്

Update: 2026-10-02 02:39 GMT

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കോട്‌ദ്വാറിൽ മുസ്‌ലിം വ്യാപാരിയെ ആക്രമിക്കാനെത്തിയ ബജ്‍റംഗ്ദൾ പ്രവര്‍ത്തകരെ ചോദ്യം ചെയ്യുകയും വര്‍ഗീയ നിലപാടുകൾക്കെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്ത ജിം ഉടമ മുഹമ്മദ് ദീപക് അറസ്റ്റിൽ. പ്രാദേശിക ബിസിനസുകാരനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ദീപകിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പൗരി ഗർവാൾ ജില്ലയിലെ താമസക്കാരനായ ദീപകിനെ വ്യാഴാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. സംഭവം പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്ന വിലയിരുത്തലിലാണ് യുവാവിനെ പൊലീസ് മുൻകരുതലായി കസ്റ്റഡിയിലെടുത്തത്.കോട്ദ്വാർ കോട്‌വാലി പൊലീസ് സ്റ്റേഷനിൽ ബിസിനസുകാരനായ സഞ്ജീവ് ടോങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദീപക് തന്നോട് മോശമായി പെരുമാറിയെന്നും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചെന്നും  ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്നുമാണ് സഞ്ജീവ് ടോങ്കിന്‍റെ പരാതിയിൽ പറയുന്നത്.

Advertising
Advertising

അന്വേഷണത്തിന്‍റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ, ഫോട്ടോഗ്രാഫുകൾ, മറ്റ് തെളിവുകൾ എന്നിവ പരിശോധിച്ചതായി പൊലീസ് പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിൽ ദീപക് പരാതിക്കാരനെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കുന്നു. സുരക്ഷ മുൻനിർത്തി വ്യാഴാഴ്ച വൈകുന്നേരം കോട്ദ്വാർ മുൻസിപ്പൽ കോർപറേഷൻ പരിധിയിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തി.

70കാരനായ മുസ്‌ലിം വ്യാപാരിയെ ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ നിന്നും ദീപക് രക്ഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കഴിഞ്ഞ ജനുവരി 26നായിരുന്നു സംഭവം. കോട്ദ്വാറിൽ വക്കീൽ അഹമ്മദ് എന്ന വ്യാപാരിയുടെ 'ബാബ ഡ്രസ്സ്' എന്ന കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബജ്റങ്ദൾ പ്രവർത്തകർ എത്തിയപ്പോൾ ദീപക് കുമാർ ഇത് ചോദ്യം ചെയ്യുകയായിരുന്നു. പ്രശ്നത്തില്‍ ഇടപെട്ട ദീപക് കുമാറിനോട് സംഘം പേര് ചോദിച്ചപ്പോള്‍ മുഹമ്മദ് ദീപക് എന്നാണ് മറുപടി നൽകിയത്.

ദീപക്കിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ ഹീറോയെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് ദീപക്കിന്റെ ജിമ്മില്‍ മെമ്പര്‍ഷിപ്പ് എടുത്തതും വാര്‍ത്തയായിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News