എസ്‌ഐആറിലെ കൂട്ടവെട്ടിനിരത്തലിന് പിന്നാലെ തിരുത്തലുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; അര്‍ഹരെ തിരിച്ചെടുക്കാന്‍ പ്രത്യേക യജ്ഞം

എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളിലാണ് തിരുത്തല്‍ ഡ്രൈവ്. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് ഫോം 6-ല്‍ വരുത്തിയ വിവാദ മാറ്റങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്.

Update: 2026-10-02 06:15 GMT

ന്യൂഡല്‍ഹി: എസ്‌ഐആറില്‍ നിന്ന് ലക്ഷക്കണക്കിന് പേരെ ഒഴിവാക്കിയതിന് പിന്നാലെ കടുത്ത തിരുത്തല്‍ നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒഴിവാക്കപ്പെട്ടവരില്‍ നിന്ന് അര്‍ഹരായവരെ വീണ്ടും ഉള്‍പ്പെടുത്താന്‍ പ്രത്യേക യജ്ഞം സംഘടിപ്പിക്കും. ഇതേസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ്‌ഐആര്‍ നടപടികള്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളിലാണ് തിരുത്തല്‍ ഡ്രൈവ്. രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് ഫോം 6-ല്‍ വരുത്തിയ വിവാദ മാറ്റങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്.

Advertising
Advertising

കഴിഞ്ഞ 29-ാം തീയതി അയച്ച കത്തിലാണ് എസ്‌ഐആര്‍ പൂര്‍ത്തിയായിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പേര് വിട്ടുപോയവരെ പട്ടികയില്‍ തിരിച്ചെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷണറുമാരുമായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് കമ്മീഷണറുമാരും ഇന്നലെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും ഇക്കാര്യം ആവര്‍ത്തിച്ചതായാണ് വിവരം. മാത്രമല്ല, നേരത്തെ ഒഴിവാക്കപ്പെട്ടതിന് ശേഷം തിരിച്ചെടുക്കണമെങ്കില്‍ ഫോം 6 ആയിരുന്നു വേണ്ടിയിരുന്നത്. ഈ ഫോം 6-നെതിരെ വലിയ രീതിയില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇത് കണക്കിലെടുത്തുകൊണ്ട് ലളിതമായ നടപടിക്രമങ്ങളിലൂടെ മുന്നോട്ടുപോകാമെന്നാണ് നിലവിലെ തീരുമാനം. തെറ്റ് തിരുത്തല്‍ നടപടി മഹാരാഷ്ട്രയില്‍ നാളെ തുടക്കമാകും.

അതേസമയം, കര്‍ണാടകയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് അര്‍ഹരായവരുടെ വോട്ടുകള്‍ വ്യാപകമായി നീക്കം ചെയ്യാന്‍ ശ്രമം നടക്കുന്നെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി വോട്ടുകള്‍ വെട്ടിമാറ്റാന്‍ വ്യാജ അപേക്ഷകള്‍ സമര്‍പ്പിക്കപ്പെടുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രി ഡി.കെ ശിവകുമാറും മന്ത്രിമാരും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തി പ്രതിഷേധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.

വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഫോം 7 വ്യാപകമായി ദുരുപയോഗം ചെയ്താണ് വ്യാജ അപേക്ഷകൾ നല്‍കുന്നത്. ബാബലേശ്വര്‍ മണ്ഡലത്തില്‍ സെപ്റ്റംബര്‍ 22-ന് മാത്രം 1,373 അപേക്ഷകള്‍ വോട്ടുകള്‍ നീക്കം ചെയ്യാനായി സമര്‍പ്പിക്കപ്പെട്ടു. ഇതില്‍ 1363 അപേക്ഷകളും നല്‍കിയത് ഏതാനും വ്യക്തികളാണ്. ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടേയും വോട്ടുകളാണ് ഇത്തരത്തില്‍ കൂടുതലായി ഒഴിവാക്കാന്‍ ലക്ഷ്യമിടുന്നത്. വ്യാജമായി പരാതി നല്‍കി അര്‍ഹരായവരുടെ വോട്ടുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്താനും, ഇതുസംബന്ധിച്ച് വസ്തുതാപരമായ അന്വേഷണം നടത്താനും ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ തെറ്റ് തിരുത്തല്‍ നടപടി പ്രായോഗികമായി വിജയം കണ്ടാലും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കെട്ടടങ്ങാനുള്ള സാധ്യതയില്ലെന്നാണ് രാഷ്ട്രീയവിദഗ്ധരുടെ വിലയിരുത്തല്‍. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും മൂവ്‌മെന്റായി മുന്നോട്ടുപോകാനാണ് പ്രതിപക്ഷകക്ഷികളുടെ തീരുമാനം. ഇതിനായി ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും, ഇന്‍ഡ്യാ സഖ്യത്തില്‍ നിന്ന് പുറത്തുപോയ പാര്‍ട്ടികള്‍ പോലും ഒരുമിച്ചുകൂടിയേക്കും.

watch video report:

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News