ആകാശ എയർലൈൻസ് തകർന്നുവീഴുമെന്ന് ട്വീറ്റ്; ഗുജറാത്തിൽ പ്ലസ് ടു വിദ്യാർഥി അറസ്റ്റിൽ

മുംബൈ പൊലീസാണ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്

Update: 2023-04-03 10:14 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: ആകാശ എയർലൈൻസ് തകർന്നുവീഴുമെന്ന് ട്വീറ്റ് ചെയ്ത പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശിയായ വിദ്യാർഥിയാണ് അറസ്റ്റിലായിരിക്കുന്നത്. ആകാശ എയർലൈൻസ് എയർപോർട്ട്  നൽകിയ പരാതിയെ തുടർന്നാണ് മുംബൈ പൊലീസ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്.

ആകാശ എയർ ബോയിംഗ് 737 മാക്‌സ് വിമാനം തകർന്നുവീഴുമെന്നായിരുന്നു 18 കാരൻ ട്വീറ്റ് ചെയ്തത്. വിദ്യാർഥിയുടെ ട്വീറ്റ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതിനെ തുടർന്നാണ് എയർലൈൻസ് കമ്പനി മുംബൈ പൊലീസിൽ പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ട്വീറ്റ് ചെയ്തത് ഗുജറാത്ത് സ്വദേശിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഗുജറാത്തിലെത്തിയാണ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്.

അതേസമയം, എന്തെങ്കിലും പ്രശ്‌നമുണ്ടാക്കണമെന്ന് വിചാരിച്ചല്ല ട്വീറ്റ് ചെയ്തതെന്നും വിമാനത്തെ കുറിച്ച് മാത്രമേ അറിയാൻ ആഗ്രഹമുണ്ടായിരുന്നുള്ളൂവെന്നും വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന്റെ അനന്തരഫലങ്ങൾ അറിയില്ലെന്നും വിദ്യാർഥി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. പരീക്ഷ നടക്കുന്നതിനാൽ ഒരു ദിവസത്തെ കസ്റ്റഡിക്ക് ശേഷം 5000 രൂപയുടെ ജാമ്യത്തിലാണ് പ്രതിയെ വിട്ടയച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News