സനാ ഖാനെ ഭർത്താവ് ഹണി ട്രാപ്പിന് ഉപയോഗിച്ച് കോടികൾ തട്ടി; ബിജെപി നേതാവിന്റെ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

അമിത് സാഹുവിന്റെ നേതൃത്വത്തിൽ പെണ്‍വാണിഭ റാക്കറ്റ് പ്രവർത്തിച്ചിരുന്നതായും സനാ ഖാനെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും പൊലീസ് വെളിപ്പെടുത്തുന്നു.

Update: 2023-08-21 13:59 GMT

നാഗ്‍പൂർ: നാഗ്‍പൂരിലെ ബിജെപി നേതാവ് സനാ ഖാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. 35കാരിയായ സനാ ഖാനെ ഭർത്താവ് അമിത് സാഹുവും കൂട്ടാളികളും ഹണി ട്രാപ്പിന് ഉപയോഗിച്ചിരുന്നതായാണ് നാഗ്‍പൂർ പൊലീസിന്റെ കണ്ടെത്തൽ. അമിത് സാഹുവിന്റെ നേതൃത്വത്തിൽ പെണ്‍വാണിഭ റാക്കറ്റ് പ്രവർത്തിച്ചിരുന്നതായും സനാ ഖാനെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും പൊലീസ് വെളിപ്പെടുത്തുന്നു.

മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി കോടികളാണ് സനാ ഖാനെ ഉപയോഗിച്ച് ഹണി ട്രാപ്പിലൂടെ സാഹുവും സംഘവും തട്ടിയെടുത്തത്. 2021 മാർച്ചിലാണ് സനാ ഖാൻ റാക്കറ്റിന്റെ ഭഗമായതെന്നും പൊലീസ് വെളിപ്പെടുത്തുന്നു. പെണ്‍വാണിഭ റാക്കറ്റിന്റെ ഭാഗമാകാൻ മകളെ നിർബന്ധിച്ചെന്ന് ചൂണ്ടിക്കാട്ടി സനാ ഖാന്റെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു.  

Advertising
Advertising

അതേസമയം, സനാ ഖാന്റെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. കൊലപാതകത്തിന് ശേഷം മൃതദേഹം നദിയിൽ തള്ളിയെന്നായിരുന്നു ഭർത്താവ് അമിത് സാഹുവിന്റെ മൊഴി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സനയും ഭർത്താവ് അമിത് സാഹുവും തമ്മിൽ തർക്കമുണ്ടായിരുന്നു. ജബൽപൂരിന് അടുത്ത ഹോട്ടൽ നടത്തുന്ന സാഹു സനയെ വീട്ടിൽ വച്ചാണ് കൊലപ്പെടുത്തിയത്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി 45 കിലോമീറ്റർ അകലെയുള്ള ഹിരൻ നദിയിൽ തള്ളുകയായിരുന്നു. എട്ടു ദിവസങ്ങൾക്ക് ശേഷമാണ് അമിതിനെ പൊലീസ് അറസ്റ്റു ചെയ്തത്. അമിത് സാഹുവിനൊപ്പം കൂട്ടാളികളായ രമേഷ് സിങ്, ധർമേന്ദ്ര യാദവ് എന്നിവരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News