മകൾക്ക് ബഹിരാകാശത്ത് നിന്ന് പിറന്നാൾ ആശംസ; ആദ്യ വീഡിയോയുമായി ഡോ. അനിൽ മേനോൻ

'ഈ സ്വപ്നയാത്ര യാഥാർഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി'; ഐഎസ്എസിലെ ആദ്യ ദിനം ആവേശകരമെന്ന് അനിൽ

Update: 2026-07-16 03:46 GMT

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ മലയാളി വംശജനായ നാസാ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ ഐഎസ്എസിൽ നിന്നുള്ള ആദ്യ വീഡിയോ സന്ദേശം പങ്കുവെച്ചു. ഇന്നലെയാണ് സൊയൂസ് എംഎസ്-29 പേടകത്തിൽ മറ്റ് രണ്ട് ബഹിരാകാശ സഞ്ചാരികൾക്കൊപ്പം അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.

ബഹിരാകാശത്തിലെ ആദ്യ ദിനം മികച്ച അനുഭവമായിരുന്നുവെന്ന് പറഞ്ഞ അനിൽ മേനോൻ, ഈ സ്വപ്നയാത്ര യാഥാർഥ്യമാക്കാൻ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിച്ചു. വീഡിയോ സന്ദേശത്തിനിടെ ഭാര്യയോടും മക്കളോടുമുള്ള സ്നേഹവും പങ്കുവെച്ച അദ്ദേഹം, മകൾ ഗ്രേസിന് ബഹിരാകാശത്ത് നിന്ന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസകളും നേർന്നു.

Advertising
Advertising

കേരളത്തിലെ ഒറ്റപ്പാലം വേരുകളുള്ള അനിൽ മേനോൻ, നാസയുടെ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദീർഘകാല ദൗത്യത്തിന്റെ ഭാഗമാകുന്നത്. എട്ട് മാസത്തോളം നീളുന്ന ദൗത്യത്തിൽ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകും.

Full View

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - Web Desk

contributor

Similar News