രാജ്യത്ത് 3.06 ലക്ഷം പുതിയ കോവിഡ് കേസുകൾ; ടിപിആർ 20.75% ആയി ഉയർന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 20.75 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണം കുറവാണെങ്കിലും ടിപിആര്‍ കൂടുതലാണ്.

Update: 2022-01-24 05:01 GMT
Editor : rishad | By : Web Desk

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,06,064 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 20.75 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ രോഗികളുടെ എണ്ണം കുറവാണെങ്കിലും ടിപിആര്‍ കൂടുതലാണ്.

20.75 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. ഇന്നലെ ഇത് 17.78 ശതമാനമായിരുന്നു. 439 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 4,89,848 (4.89 ലക്ഷം) ആയി.

രാജ്യത്ത് രോഗകളുടെ എണ്ണം വര്‍ധിക്കുന്നത് അനുസരിച്ച് മരണനിരക്കിലും വര്‍ധനവുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ രോഗസ്ഥിരീകരണ നിരക്ക് 17.03 ശതമാനമാണ്. 50,210 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത കർ‌ണാടകയാണ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കേരളമാണ്. 45,449 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. 40,805 പുതിയ രോഗികളുമായി മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് തമിഴ്നാടാണ്. 30,580 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. 16,617 രോഗികളുള്ള ഗുജറാത്താണ് രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് അഞ്ചാംസ്ഥാനത്ത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News