നാഷണൽ ഹെറാൾഡ് കേസ്; പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും

നാഷണൽ ഹെറാൾഡ് കെട്ടിടത്തിലെ യങ് ഇന്ത്യ ഓഫിസ് ഇന്നലെ എൻഫോഴ്‌സ്‌മെന്‍റ് സീൽ ചെയ്തത് ഉയർത്തിയാകും

Update: 2022-08-04 01:01 GMT
Advertising

നാഷണൽ ഹെറാൾഡ് കേസ് പ്രതിപക്ഷം ഇന്ന് പാർലമെന്‍റില്‍ ഉന്നയിക്കും. വിഷയം സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പ്രതിഷേധം അനുവദിക്കില്ല എന്നാണ് സർക്കാർ നിലപാട്.

പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും. നാഷണൽ ഹെറാൾഡ് കെട്ടിടത്തിലെ യങ് ഇന്ത്യ ഓഫിസ് ഇന്നലെ എൻഫോഴ്‌സ്‌മെന്‍റ് സീൽ ചെയ്തത് ഉയർത്തിയാകും പ്രതിഷേധം. കേന്ദ്ര ഏജസികളെ ദുരുപയോഗം ചെയ്യുന്നത് സഭ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. രാവിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും.

കോണ്‍ഗ്രസ് ഇരു സഭകളിലെയും പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. അതേസമയം പ്രതിഷേധം കനത്താൽ ശക്തമായ നടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം. എം പി മാരെ സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്. അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യന്നു എന്നാരോപിച്ച് പ്രതിപക്ഷം ഇന്നലെ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ നാലുമണിവരെ നിർത്തി വെച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News