സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമർശം; ബിജെപി മന്ത്രിക്കെതിരെ വനിതാ കമ്മിഷനിൽ പരാതി നൽകി ദേശീയ വനിതാ ലീഗ്

വിജയ് ഷാ നടത്തിയ പ്രസ്താവന സമൂഹത്തിൽ വിഭജനത്തിന് ഇടയാക്കുന്നതാണെന്നും ദേശദ്രോഹപ്രസ്താവനയായി കണക്കാക്കി ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും വനിതാലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ പി.കെ.നൂർബീന റഷീദ്

Update: 2025-05-14 14:04 GMT
Editor : rishad | By : Web Desk

ന്യൂഡൽഹി: കേണൽ സോഫിയാ ഖുറേഷിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷനിൽ പരാതി നൽകി ദേശീയ വനിതാലീഗ്.

ഓപ്പറേഷൻ സിന്ദൂർ നടപടിയുടെ മുൻനിരയിൽ നിന്ന് സേവനമനുഷ്ഠിച്ച ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥയായ കേണൽ സോഫിയാ ഖുറേഷിയെ ഭീകരവാദിയുമായി ബന്ധപ്പെടുത്തി ''തീവ്രവാദികളുടെ സഹോദരി'' എന്ന് വിവാദ പരാമർശം നടത്തിയ മന്ത്രി വിജയ് ഷാക്കെതിരെ നിയമപരമായ കർശനനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ്  ദേശീയ വനിതാ കമ്മീഷനിൽ ദേശീയ വനിതാലീഗ് പരാതി നല്കിയിരിക്കുന്നത്. 

Advertising
Advertising

ഒരു വനിതാ സൈനികയുടെ സേവനത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന തരത്തിൽ പദവി ദുരുപയോഗം ചെയ്ത് നടത്തിയ മന്ത്രിയുടെ പ്രസ്താവന രാജ്യസ്‌നേഹത്തെയും സ്ത്രീസമത്വത്തെയും നേരിട്ട് ബാധിക്കുന്നതാണെന്ന് പരാതിയിൽ വ്യക്തമാക്കി. ഇന്ത്യയുടെ പ്രതിരോധ രംഗത്ത് സ്ത്രീകളുടെ വളർച്ചയും പങ്കാളിത്തവും അധിക്ഷേപിക്കുന്ന ഇത്തരം പരാമർശങ്ങൾ കർശനമായി തടയപ്പെടണമെന്ന് വനിതാലീഗ് ആവശ്യപ്പെട്ടു.

വിജയ് ഷാ നടത്തിയ പ്രസ്താവന സമൂഹത്തിൽ വിഭജനത്തിന് ഇടയാക്കുന്നതാണെന്നും ദേശദ്രോഹപ്രസ്താവനയായി കണക്കാക്കണമെന്നും ശക്തമായ നടപടികൾ വേണമെന്നും പരാതിയിൽ വനിതാലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. പി.കെ.നൂർബീന റഷീദ് ആവശ്യപ്പെട്ടു 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News