എൻ സി പി വർക്കിങ് കമ്മിറ്റി യോഗം ഇന്ന് ഡൽഹിയിൽ; പുതിയ അംഗങ്ങങ്ങളെ ഉൾപ്പെടുത്തുന്നത് ചർച്ചയാകും

പാർട്ടിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ട് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് അജിത് പവാർ വിഭാഗം കത്ത് നൽകിയിട്ടുണ്ട്

Update: 2023-07-06 01:56 GMT
Editor : banuisahak | By : Web Desk

ഡൽഹി: എൻസിപി അടിയന്തര വർക്കിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിലാണ് യോഗം ചേരുക. പാർട്ടി പിളർപ്പിന്റെ പശ്ചാത്തലത്തിലാണ് വർക്കിങ് കമ്മിറ്റി വിളിച്ചു കൂട്ടിയിരിക്കുന്നത്.

ഭൂരിപക്ഷം മഹാരാഷ്ട്ര എം എൽ എ മാരോടൊപ്പം അജിത് പവാർ എൻ സി പി പിളർത്തിയ സാഹചര്യത്തിലാണ് വർക്കിങ് കമ്മിറ്റി യോഗം. ഇന്നലെ ചേർന്ന വിമത യോഗത്തിൽ ശരത് പവാറിനെ ദേശീയ അധ്യക്ഷ പദവിയിൽ നിന്നും പുറത്താക്കുകയും, അജിത് പവാറിനെ നിയോഗിക്കുകയും ചെയ്തു. 

പാർട്ടിയുടെ പേരും ചിഹ്നവും ആവശ്യപ്പെട്ട് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് അജിത് പവാർ വിഭാഗം കത്ത് നൽകിയിട്ടുണ്ട്. അജിത് പവാറിനെയും ഒപ്പം ചേർന്ന വർക്കിങ് കമ്മിറ്റി അംഗങ്ങളായ പ്രഫുൽ പട്ടേൽ ,സുനിൽ താത്ക്കാരെ എന്നിവരെ യും വർക്കിങ് കമ്മിറ്റിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇവർക്ക് പകരം പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതെടക്കം കാര്യങ്ങൾ ഇന്ന് ചർച്ച ചെയ്യും. യഥാർത്ഥ എൻ സി പി ശരത് പവാർ നേതൃത്വം നല്കുന്നതാണെന്ന് തെരെഞ്ഞെടുപ് കമ്മീഷനെ ബോധ്യപ്പെടുത്താനുള്ള മാർഗങ്ങളും ആലോചിക്കും.

Advertising
Advertising

കേരളത്തിലെ 14 ജില്ലാ കമ്മിറ്റി അധ്യക്ഷന്മാർ ,12 ജനറൽ സെക്രട്ടറിമാർ ,മൂന്നു വൈസ് പ്രെസിഡന്റുമാർ , ഖജാൻജി എന്നീ പദവിയിള്ളുവർ ശരത് പവാർ പക്ഷത്താണ് . ഇവർ ശരത് പവാറിന് കൂറ് പ്രഖ്യാപിച്ചു നോട്ടറിയെ കൊണ്ട് സാക്ഷ്യപ്പെടുത്തിയ രേഖകളുമായിട്ടാണ് സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ എത്തുന്നത് . ഈ രീതിയിൽ ഭൂരിപക്ഷം കമ്മിറ്റികളും ശരത് പവാറിന്റെ നിയന്ത്രണത്തിലാണ് എന്ന് ബോധ്യപ്പെടുത്തിയാൽ യഥാർത്ഥ പാർട്ടി ശരത് പവാറിന്റേതെന്നു കമ്മീഷന് സമ്മതിക്കേണ്ടിവരും. ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും ഉദ്ധവ് താക്കറെയുടെ കൈയിൽ നിന്നും നഷ്ടമായത് പോലെ സംഭവിക്കാതിരിക്കാനാണു ഇത്രയും മുന്നൊരുക്കവുമായി വർക്കിങ് കമ്മിറ്റി ചേരുന്നത്

രാജ്യസഭയിലേക്കുള്ള ബിജെപിയുടെ പരിഗണനാ പട്ടികയും മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും സിനിമ താരം മിഥുൻ ചക്രവർത്തിയും. ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുൻദാരും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും പരിഗണനാ പട്ടിക കേന്ദ്ര നേതൃത്വത്തിന് വെവ്വേറെയാണ് സമർപ്പിച്ചത്. സുവേന്ദു അധികാരി സമർപ്പിച്ച പട്ടികയിലാണ് ഈ രണ്ട് പേരുകളും. ബിജെപി ദേശീയ നേതൃത്വം പല തവണ ബന്ധപ്പെട്ടിട്ടും മനസ് തുറക്കാൻ ഗാംഗുലി തയാറായിട്ടില്ല. ആദ്യമായിട്ടാണ് ബിജെപിക്ക് വിജയം ഉറപ്പുള്ള ഒരു സീറ്റ് ലഭിക്കുന്നത്

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News