ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ

ആര്‍.ജെ.ഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ബി.ജെ.പിക്ക് നല്‍കാനാണു ധാരണ

Update: 2024-01-30 04:33 GMT
Editor : Shaheer | By : Web Desk

പട്ന: ബിഹാർ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ. സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന സാഹചര്യത്തിൽ ഉടൻ സഭ ചേർന്നേക്കും.

ആർ.ജെ.ഡി അംഗമായ സ്പീക്കര്‍ അവാധ് ബിഹാരി ചൗധരിക്കെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് ഭരണകക്ഷി നേതാക്കള്‍ നല്‍കിക്കഴിഞ്ഞു. ബി.ജെ.പി എം.എല്‍.എ നന്ദകിഷോര്‍ യാദവിനെ സ്പീക്കറാക്കാനാണു നീക്കം. അതോടൊപ്പം മറ്റു മന്ത്രിമാരും ചുമതലയേല്‍ക്കും.

ആര്‍.ജെ.ഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ബി.ജെ.പിക്ക് നല്‍കാനാണു ധാരണ. നിതീഷ് കുമാര്‍ എന്‍.ഡി.എയിലേക്ക് എത്തിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനുളള നീക്കം ബി.ജെ.പി ശക്തമാക്കി.

Advertising
Advertising

28നു രാവിലെ 10നായിരുന്നു ജെ.ഡി.യു എം.എൽ.എമാരുടെയും എം.പിമാരുടെയും യോഗത്തിനു പിന്നാലെ നിതീഷ് കുമാർ രാജി പ്രഖ്യാപിച്ചത്. പിന്നാലെ ഗവർണറെ കണ്ടു രാജി സമർപ്പിക്കുകയും ചെയ്തു. പിന്നാലെ ബി.ജെ.പി, എച്ച്.എ.എം നേതാക്കളുമായി എത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുകയായിരുന്നു. വൈകീട്ടോടെ നിതീഷിന്‍റെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഒൻപതാം തവണയും ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് അധികാരമേല്‍ക്കുന്നത്. ബി.ജെ.പിയിൽനിന്നും ജെ.ഡി.യുവിനിന്നും മൂന്നുപേർ വീതവും എച്ച്.എ.എമ്മിൽനിന്ന് ഒരാളും മന്ത്രിമാരായി അധികാരമേറ്റു. ഇതിൽ ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരാണ്. പ്രേംകുമാർ, വിജയ് ചൗധരി, വിജേന്ദ്ര യാദവ്, ശ്രാവൺ കുമാർ, സന്തോഷ് കുമാർ, സുമിത് സിങ് എന്നിവരാണ് മറ്റു മന്ത്രിമാർ.

Summary: NDA government led by Nitish Kumar to prove majority in Bihar assembly

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News