500 കിലോ ലഡു, 5 ലക്ഷം രസഗുള; ബിഹാറിൽ ആഘോഷത്തിനൊരുങ്ങി എൻഡിഎ

പറ്റ്നയിൽ മധുരപലഹാരങ്ങൾ തയ്യാറായിക്കഴിഞ്ഞു

Update: 2025-11-14 03:06 GMT
Editor : Jaisy Thomas | By : Web Desk

പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുമ്പോൾ, ഭരണ സഖ്യത്തിന് വിജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകളുടെ അടിസ്ഥാനത്തിൽ എൻഡിഎ ക്യാമ്പിനുള്ളിൽ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.പറ്റ്നയിൽ മധുരപലഹാരങ്ങൾ തയ്യാറായിക്കഴിഞ്ഞു.

ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണ സിങ് കല്ലു 500 കിലോഗ്രാം ലഡുവിന് ഓർഡർ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും വലിയ ചിത്രങ്ങൾ മുന്നിൽ വച്ച് വലിയൊരു കുക്കിങ് പാനിലാണ് ലഡു തയ്യാറാക്കുന്നത്. കണ്ണേറ് കിട്ടാതിരിക്കാൻ ഒരു നാരങ്ങയും മുളകും സമീപത്ത് തൂക്കിയിട്ടിട്ടുണ്ടെന്നും പ്രമേഹ രോഗികൾക്ക് അനുയോജ്യമാക്കാൻ പഞ്ചസാര കുറച്ചാണ് ഉപയോഗിച്ചിട്ടുള്ളതെന്നും പാചകക്കാര്‍ പറഞ്ഞു. ഇത്തവണയും എൻഡിഎ സര്‍ക്കാര്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഒരു പാര്‍ട്ടി പ്രവര്‍ത്തകൻ പറഞ്ഞു.

ഉത്സവാന്തരീക്ഷത്തിന് ആക്കം കൂട്ടിക്കൊണ്ട്, അനന്ത് സിങ്ങിന്‍റെ കുടുംബാംഗങ്ങൾ പറ്റ്നയിൽ 50,000 പേർക്ക് ഒരു വലിയ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഭാര്യ നീലം ദേവിയുടെ വസതിയിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. അഞ്ച് ലക്ഷം രസഗുളകളും ഗുലാബ് ജാമുകളും തയ്യാറാക്കുന്നുണ്ട്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സട്ടു പറാത്തയും ജിലേബികളും തയ്യാറാക്കുന്ന തിരക്കിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News