Writer - അൻഫസ് കൊണ്ടോട്ടി
anfas123
ന്യൂഡൽഹി: ഈ സാമ്പത്തിക വര്‍ഷം ഇതുവരെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 8 ശതമാനം വര്‍ധിച്ച് 17.04 ലക്ഷം കോടി രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ മൊത്തം വരുമാനത്തേക്കാള്‍ കുറവാണ്. കോര്‍പറേറ്റ് ആദായ നികുതി 8.17 ട്രില്യണും വ്യക്തിഗത ആദായനികുതിയില്‍ 8.47 ട്രില്യണുമാണ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് റീഫണ്ട് ഇഷ്യൂകള്‍ മന്ദഗതിയിലായതായും കേന്ദ്രം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റീഫണ്ട് ഇഷ്യൂ 14 ശതമാനം കുറഞ്ഞത് 2.97 ലക്ഷം കോടി രൂപയായി. ആദായനികുതി വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, റീഫണ്ടുകള്‍ ക്രമീകരിക്കുന്നതിന് മുമ്പ് ഡിസംബര്‍ 17 വരെ നികുതിപ്പിരിവില്‍ 4.16 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ മൊത്ത നേരിട്ടുള്ള നികുതിപ്പിരിവ് 20.01 ട്രില്യണ്‍ കോടിയിലധികമായി.
2026 സാമ്പത്തികവര്‍ഷത്തില്‍ എസ്ടിടിയില്‍ നിന്ന് 78000 കോടി സമാഹരിക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യം.