ഒരു തുള്ളി മരുന്ന് മതി കണ്ണട ഒഴിവാക്കാം; വെള്ളെഴുത്തിന് പരിഹാരമായി ഐ ഡ്രോപ്സ്

350 രൂപയാണ് മരുന്നിന്‍റെ വില. ഡോക്ട്രറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ മരുന്ന് ലഭിക്കൂ

Update: 2024-09-05 07:06 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: പ്രായമായവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് വെള്ളെഴുത്ത്. കണ്ണടയില്ലാതെ ഒരു വാക്ക് പോലും വായിക്കാന്‍ സാധിക്കാത്ത അവസ്ഥ. എന്നാല്‍ ഇനി മുതല്‍ വെള്ളെഴുത്ത് ബാധിച്ചവര്‍ക്ക് കണ്ണടകള്‍ ആവശ്യമില്ല. ഇതിനായുള്ള ഐഡ്രോപ്സ് വികസിപ്പിച്ചിരിക്കുകയാണ് മുംബൈയിലെ എന്‍റോഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി. ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡിജിസിഐ), സെൻട്രൽ ഡ്രഗ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) എന്നിവയുടെ അംഗീകാരം ലഭിച്ചതോടെ പ്രസ് വ്യൂ ഐഡ്രോപ്സ് വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

Advertising
Advertising

350 രൂപയാണ് മരുന്നിന്‍റെ വില. ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ മരുന്ന് ലഭിക്കൂ. ഒരു തുള്ളി ഒഴിച്ചാൽ 15 മിനിറ്റിനുള്ളിൽ പ്രവർത്തിച്ചു തുടങ്ങും. അടുത്ത 6 മണിക്കൂർ തെളിഞ്ഞ കാഴ്ച ലഭിക്കും. 3 മുതൽ 6 മണിക്കൂറിനുള്ളിൽ രണ്ടാമതൊരു തുള്ളി കൂടി ഒഴിച്ചാൽ കൂടുതൽ സമയം മികച്ച കാഴ്ച ലഭിക്കും. ഇതോടെ, കണ്ണട ഉപയോഗം ഒഴിവാക്കാമെന്നു എൻറോഡ് ഫാർമസ്യൂട്ടിക്കൽസിന്‍റെ സിഇഒ നിഖിൽ കെ. മസുർക്കർ അവകാശപ്പെടുന്നു. ലോകമെമ്പാടുമുള്ള 1.09 ബില്യൺ മുതൽ 1.80 ബില്യൺ വരെ ആളുകള്‍ക്ക് വെള്ളെഴുത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.


തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മരുന്നുകളുടെ നിര്‍മാണത്തിനായി കമ്പനി പേറ്റന്‍റിന് അപേക്ഷിച്ചിട്ടുണ്ട്. ഈ ഐഡ്രോപ്സ് വര്‍ഷങ്ങളോളം ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നു. ''നേത്രചികിത്സാ രംഗത്ത ഒരു വലിയ ചുവടുവെപ്പാണ് പ്രസ് വ്യൂ ഐ ഡ്രോപ്സ്. വെള്ളെഴുത്ത് മൂലം കഷ്ടപ്പെടുന്നവര്‍ക്ക് കണ്ണടയില്ലാതെ വായിക്കാന്‍ ഇത് സഹായിക്കുന്നു'' ലുപിന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റായ ഡോ. ധനഞ്ജയ് ബഖ്‌ലെ പറഞ്ഞു.

ഒക്‌ടോബർ ആദ്യവാരം മുതല്‍ പ്രസ് വ്യൂ ഐഡ്രോപ്സുകള്‍ വിപണിയില്‍ ലഭ്യമാകും. 40നും 55നും ഇടയില്‍ പ്രായമുള്ള വെള്ളെഴുത്ത് ബാധിച്ചവരെ ലക്ഷമിട്ടാണ് മരുന്ന് പുറത്തിറക്കിയിരിക്കുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News