പ്രവാസികൾക്ക് വൻ തിരിച്ചടി; പാസ്പോർട്ട് നിരക്കുകൾ കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ; പുതുക്കിയ ഫീസ് ജുലൈ ഒന്നുമുതൽ

നിരവധി യാത്രാ രേഖകളുടെയും പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും നിരക്കുകൾ പുതുക്കിയിട്ടുണ്ട്

Update: 2026-06-25 16:14 GMT

ന്യൂഡൽഹി: പാസ്‌പോർട്ട് അപേക്ഷാ നിരക്കുകൾ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. സാധാരണ സ്കീമിൽ പുതിയ പാസ്‌പോർട്ടിനുള്ള ചെലവ് 2,500 രൂപയായും തത്കാൽ സ്കീമിൽ 5,000 രൂപയായും വർധിപ്പിച്ചു. ജൂലൈ 1 മുതൽ നിരക്ക് പ്രാബല്യത്തിൽ വരും. പാസ്‌പോർട്ട് (അമൻഡ്‌മെന്റ്) റൂൾസ് 2026 വഴി വിദേശകാര്യ മന്ത്രാലയം (MEA) വിജ്ഞാപനം ചെയ്ത പുതുക്കിയ നിരക്കുകൾ, 2012-ന് ശേഷം പാസ്‌പോർട്ട് നിരക്കുകളിൽ വരുത്തുന്ന പ്രധാന മാറ്റമാണ്. ഇതിനുമുമ്പ് 2012ലായിരുന്നു നിരക്കുകൾ വർധിപ്പിച്ചത്. അന്ന് സാധാരണ 36 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് 1,000 രൂപയിൽ നിന്ന് 1,500 രൂപയായും, തത്കാൽ നിരക്ക് 2,500 രൂപയിൽ നിന്ന് 3,500 രൂപയായും സർക്കാർ വർധിപ്പിച്ചിരുന്നു.

Advertising
Advertising

പാസ്‌പോർട്ട് എന്നത് പ്രാഥമികമായി ഒരു യാത്രാ രേഖ മാത്രമാണെന്നും ഇന്ത്യൻ പൗരത്വത്തിന്റെ തെളിവല്ലെന്നും സർക്കാർ വ്യക്തമാക്കിയതിന് തൊട്ടടുത്ത ദിവസമാണ് പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചത്. പുതിയ നിരക്കുകൾ പ്രകാരം, 18 വയസും അതിൽക്കൂടുതലുമുള്ള അപേക്ഷകർക്ക് 36 പേജുള്ള പാസ്‌പോർട്ടിനോ അല്ലെങ്കിൽ അത് പുതുക്കുന്നതിനോ സാധാരണ സ്കീമിൽ 2,500 രൂപ ചിലവാകും. നിലവിൽ ഇത് 1,500 രൂപയായിരുന്നു ഇത്. തത്കാൽ നിരക്ക് 3,500 രൂപയിൽ നിന്ന് 5,000 രൂപയായും വർധിപ്പിച്ചു.

60 പേജുള്ള പാസ്‌പോർട്ടിന്റെ നിരക്ക് സാധാരണ വിഭാഗത്തിൽ 2,000 രൂപയിൽ നിന്ന് 3,500 രൂപയായും, തത്കാൽ വിഭാഗത്തിൽ 4,000 രൂപയിൽ നിന്ന് 6,000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത പാസ്‌പോർട്ടുകൾക്ക് പകരം പുതിയത് ലഭിക്കുന്നതിനായി അപേക്ഷിക്കുന്നവരും ഇനിമുതൽ ഗണ്യമായ തുക കൂടുതൽ നൽകേണ്ടിവരും. പകരം ലഭിക്കുന്ന 36 പേജുള്ള പാസ്‌പോർട്ടിന് സാധാരണ സ്കീമിൽ 5,000 രൂപയും തത്കാൽ സ്കീമിൽ 7,500 രൂപയും നൽകണം. അതേസമയം, 60 പേജുള്ള പാസ്‌പോർട്ടിന് യഥാക്രമം 6,000 രൂപയും (സാധാരണ സ്കീം) 8,500 രൂപയും (തത്കാൽ സ്കീം) ആയിരിക്കും നിരക്ക്.

18 വയസിന് താഴെയുള്ള അപേക്ഷകർക്ക്, പുതിയതോ പുതുക്കിയതോ ആയ 36 പേജുള്ള പാസ്‌പോർട്ടിന് സാധാരണ സ്കീമിൽ 1,750 രൂപയും തത്കാൽ സ്കീമിൽ 4,250 രൂപയും ചെലവാകും. പ്രായപൂർത്തിയാകാത്തവരുടെ നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്‌പോർട്ടുകൾക്ക് പകരം പുതിയത് ലഭിക്കുന്നതിനുള്ള നിരക്ക് സാധാരണ വിഭാഗത്തിൽ 4,250 രൂപയായും തത്കാൽ വിഭാഗത്തിൽ 6,750 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.

ജൂലൈ ഒന്നിനോ അതിനുശേഷമോ സമർപ്പിക്കുന്ന എല്ലാ പാസ്‌പോർട്ട് അപേക്ഷകൾക്കും പുതുക്കിയ നിരക്കുകൾ ബാധകമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1967ലെ പാസ്‌പോർട്ട് നിയമത്തിലെ സെക്ഷൻ 24 പ്രകാരം ജൂൺ 20ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, മറ്റ് നിരവധി യാത്രാ രേഖകളുടെയും പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും നിരക്കുകൾ പുതുക്കിയിട്ടുണ്ട്.

അടിയന്തര സർട്ടിഫിക്കറ്റുകൾ ഇന്ത്യയ്ക്കുള്ളിൽ സൗജന്യമായി നൽകുന്നത് തുടരുമെങ്കിലും, വിദേശത്തുള്ള അപേക്ഷകരിൽ നിന്ന് 15 യുഎസ് ഡോളർ ഈടാക്കും. ഐഡന്റിറ്റി സർട്ടിഫിക്കറ്റിന് ഇന്ത്യയിൽ 1,000 രൂപയും വിദേശത്ത് 50 യുഎസ് ഡോളറും ആയിരിക്കും നിരക്ക്. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ, പാസ്‌പോർട്ടുമായി ബന്ധപ്പെട്ട മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ നിരക്ക് ഇന്ത്യയിൽ 750 രൂപയായും വിദേശത്ത് 40 യുഎസ് ഡോളറായും നിശ്ചയിച്ചു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News