വാട്ടര്‍ സ്പോര്‍ട്സില്‍ ഫോട്ടോഷൂട്ട് ചെയ്യുന്നതിനിടെ ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ലോകേശ്വരൻ, വിബുഷ്‌നിയ എന്നീ ദമ്പതികളാണ് മരിച്ചത്

Update: 2023-06-12 03:54 GMT

ലോകേശ്വരനും വിബുഷ്‌നിയയും

ചെന്നൈ: ബാലിയില്‍ വിവാഹ ഫോട്ടോഷൂട്ടിനിടെ തമിഴ്നാട് സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈക്കടുത്തുള്ള പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ നവദമ്പതികളാണ് വാട്ടര്‍ ബൈക്ക് ഓടിക്കുന്ന ഫോട്ടോഷൂട്ടിനിടെ മുങ്ങിമരിച്ചത്. ലോകേശ്വരൻ, വിബുഷ്‌നിയ എന്നീ ദമ്പതികളാണ് മരിച്ചത്.


ജൂണ്‍ 1നായിരുന്നു ഇവരുടെ വിവാഹം. ലോകേശ്വരന്‍റെ മൃതദേഹം വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. വിബുഷ്നിയുടേത് ശനിയാഴ്ച രാവിലെയും. സ്പീഡ് ബോട്ട് റൈഡാണ് അപകടത്തിനു കാരണമായതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ബോട്ട് തലകീഴായി മറിയുകയും ഇരുവരെയും കടലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയുമായിരുന്നു. എന്നാല്‍ എന്താണ് അപകടത്തിലേക്ക് നയിച്ചതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല. മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. തമിഴ്‌നാട് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും സഹായം തേടിയിട്ടുണ്ട്.ഇന്തോനേഷ്യയിൽ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാത്തതിനാൽ മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് മലേഷ്യയിലേക്ക് കൊണ്ടുപോകും.

വിബുഷ്‌നിയയുടെ അപ്രതീക്ഷിത വിയോഗം സെന്നർകുപ്പം ഗ്രാമത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിവാഹദിവസവും അന്നത്തെ ദമ്പതികളുടെ സന്തോഷം നിറഞ്ഞ മുഖമൊക്കെയാണ് നാട്ടുകാരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നത്. നവദമ്പതികളുടെ ആകസ്മിക വിയോഗം, മടങ്ങിവരുമ്പോൾ അവരെ കാണാമെന്ന് പ്രതീക്ഷിച്ചിരുന്ന ബന്ധുക്കളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News