നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്ര ഇന്ന്; യാത്ര ജില്ലഭരണകൂടത്തിന്റെയും പൊലീസിന്റെയും അനുമതിയില്ലാതെ

ചൊവ്വാഴ്ച വരെ നൂഹില്‍ ഇൻറർനെറ്റ് നിരോധനവും ഏർപ്പെടുത്തി

Update: 2023-08-28 01:04 GMT
Editor : ലിസി. പി | By : Web Desk

നൂഹ്: സംഘർഷം നടന്ന ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ബ്രിജ്മണ്ഡൽ ജലാഭിഷേക് യാത്ര ഇന്ന്. കഴിഞ്ഞ തവണ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന യാത്ര ഇന്ന് പൂർത്തിയാക്കാനാണ് തീരുമാനം.

ജില്ലഭരണകൂടവും പൊലീസും അനുമതി നിഷേധിച്ചെങ്കിലും യാത്ര നടത്തുമെന്ന് സംഘാടകർ പറഞ്ഞു. രാവിലെ 11 മണിക്ക് നൽഹേശ്വർ ക്ഷേത്രത്തിൽ നിന്ന് യാത്ര ആരംഭിക്കും. വിലക്ക് ലംഘിച്ച് റാലി നടത്തുന്നതിനാൽ ജില്ലയിൽ പൊലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ ചൊവ്വാഴ്ച വരെ ഇൻറർനെറ്റ് നിരോധനവും ഏർപ്പെടുത്തി. കഴിഞ്ഞ 31 ന് നടന്ന റാലിക്കിടെയുണ്ടായ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News