സമരത്തിനിടെ മരിച്ച കർഷകരുടെ സഹായധനത്തിൽ നിന്നൊഴിഞ്ഞുമാറി കേന്ദ്രം; മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ ഇല്ലെന്ന് കേന്ദ്ര കൃഷിമന്ത്രി

ലോക്സഭയിൽ കേരളത്തിലെ എം.പിമാരുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കൃഷിമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

Update: 2021-12-01 07:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

അതിര്‍ത്തികളിലെ സമരത്തിനിടെ മരിച്ച കര്‍ഷകരെ കുറിച്ചുള്ള വിവരങ്ങൾ ഇല്ലെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. ലോക്സഭയിൽ കേരളത്തിലെ എം.പിമാരുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കൃഷിമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ സംയുക്ത കിസാൻ മോർച്ചയിൽ വിള്ളൽ ഉണ്ടാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന് കർഷക നേതാക്കൾ ആരോപിച്ചു .

ഒരു വർഷത്തെ കർഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ വിവരങ്ങൾ, മരിച്ച കര്‍ഷകരുടെ കുടുംബത്തിന് സഹായധനം നൽകാൻ നിര്‍ദേശമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് അറിയില്ലെന്ന മറുപടി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ നൽകിയിരിക്കുന്നത്. നഷ്ട പരിഹാരവുമായി ബന്ധപെട്ട ചോദ്യത്തിന് പ്രസക്തിയില്ലെന്നും കേന്ദ്രം മറുപടി നൽകി. കർഷക സമരം അവസാനിപ്പിക്കണമെങ്കിൽ മരിച്ച കർഷകർക്ക് ധനസഹായം നൽകണമെന്നുള്ള ആറ് ആവശ്യങ്ങള്‍ ഉയർത്തി സംയുക്ത കിസാൻ മോർച്ച പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് കൃഷി മന്ത്രി ഈ മറുപടിയെന്നതും ശ്രദ്ധേയം.

സംയുക്ത കിസാൻ മോർച്ചയെ ഒഴിവാക്കി കേന്ദ്ര സർക്കാർ ഒരോ സംഘടനകളുമായി സമവായ ചർച്ചയ്ക്ക് ശ്രമിക്കുന്നത് കർഷക സംഘടനകൾക്കിടയിൽ വിള്ളൽ വീഴ്ത്താനാണെന്നാണ് ഉയരുന്ന ആരോപണം. ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ കർഷക സംഘടനകളുമായി കേന്ദ്രം ചർച്ച നടത്തുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. താങ്ങുവില നിർണയ സമിതിയിലേക്ക് പ്രതിനിധികളെ നിർദേശിക്കാൻ കേന്ദ്രസർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സംയുക്ത കിസാൻ സഭ അറിയിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News