'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന്

രാംനാഥ് കോവിന്ദ്, അമിത് ഷാ, അർജുൻ മേഘ്‌വാൾ എന്നിവരുടെ നേതൃത്വത്തില്‍ നേരത്തെ ചർച്ചകൾ നടന്നിരുന്നു

Update: 2023-09-23 01:37 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന് ചേരും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് ഉന്നതതല സമിതിയുടെ യോഗം നടക്കുന്നത്. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി എട്ടംഗ സമിതിയിൽനിന്ന് പിന്മാറിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുലാം നബി ആസാദ്, ഹരീഷ് സാൽവെ, എൻ.കെ സിങ്, ഡോ. സുഭാഷ് കശ്യപ്, സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഒരേസമയം തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിലെ നിയമവശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രത്യേക ക്ഷണിതാവായി യോഗത്തിൽ പങ്കെടുക്കും.

രാംനാഥ് കോവിന്ദ്, അമിത് ഷാ, അർജുൻ മേഘ്‌വാൾ എന്നിവരുടെ നേതൃത്വത്തില്‍ നേരത്തെ ചർച്ചകൾ നടന്നിരുന്നു.

Summary: First meeting of 'One Nation, One Election' committee to be held today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News