ഒരു 30 സെക്കൻഡ് താ..; പാർലമെന്റിൽ പൊട്ടിച്ച 'ബോംബിനായി' റിപ്പോർട്ടർമാരുടെ പിടിവലി വൈറൽ

സഹികെട്ട ഒരു റിപ്പോർട്ടർ പതുങ്ങിവന്നുകൊണ്ട് കളർ ബോംബ് തട്ടിപ്പറിച്ച് ഓടുകയായിരുന്നു. എക്‌സിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Update: 2023-12-14 13:55 GMT
Editor : banuisahak | By : Web Desk

ഡൽഹി: കഴിഞ്ഞ ദിവസം പാർലമെന്റിലുണ്ടായ സുരക്ഷാ വീഴ്ച രാജ്യത്ത് ആശങ്ക ഉയർത്തിയിരിക്കുകയാണ്. ലോക്സഭയിൽ സീറോ ഔർ നടക്കുന്നതിനിടെ രണ്ടുപേർ സന്ദർശക ഗ്യാലറിയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. എംപിമാരുടെ ഇടയിലേക്ക് ചാടിയ യുവാക്കൾ സഭയ്ക്കുള്ളിൽ കളർ ബോംബ് പൊട്ടിക്കുകയും ചെയ്തു. പാർലമെന്റിന് പുറത്തും സമാനമായി കളർ ബോംബ് പൊട്ടിക്കുകയുണ്ടായി. 

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. സുരക്ഷാ വീഴ്ചയെ ചൊല്ലി ചർച്ചകൾ മുറുകുന്നതിനിടെ സംഭവ സ്ഥലത്ത് നിന്ന് മറ്റൊരു വീഡിയോ കൂടി വൈറലായിരുന്നു. പാർലമെന്റിൽ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. നിരവധി ട്രോളുകളും മീമുകളുമായി ഈ വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. 

Advertising
Advertising

പാർലമെന്റിൽ പൊട്ടിച്ച കളർബോംബ് കയ്യിൽ വെച്ചുകൊണ്ട് ലൈവിൽ വിശദീകരണം നടത്തുകയാണ് ഒരു റിപ്പോർട്ടർ. അക്രമികൾ പാർലമെന്റിൽ ഉപയോഗിച്ച ബോംബ് ഇതാണെന്നും ഇത് പ്രവർത്തിക്കുന്ന രീതി ഇങ്ങനെയാണെന്നതുമടക്കം ഘോരഘോരം പ്രസംഗിക്കുന്നുണ്ട് ഇദ്ദേഹം. മറ്റ് ചാനലുകളിലെ റിപ്പോർട്ടർമാരും അവസരത്തിനായി കാത്തുനിൽക്കുകയാണ്. എന്നാൽ, കുറച്ച് നേരം കൂടി എന്നുപറഞ്ഞുകൊണ്ട് ഇദ്ദേഹം മൈക്കുമായി ഒഴിഞ്ഞുമാറുന്നത് വീഡിയോയിൽ കാണാം. 

ഒടുവിൽ സഹികെട്ട ഒരു റിപ്പോർട്ടർ പതുങ്ങിവന്നുകൊണ്ട് കളർ ബോംബ് ഇദ്ദേഹത്തിന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ച് ഓടുകയായിരുന്നു. ക്യാമറയും കൂടെ ഓടുന്നത് വീഡിയോയിൽ കാണാം. ആജ് തക് ടിവി റിപ്പോർട്ടർ ആണ് കളർ ബോംബ് കൈക്കലാക്കി ഓടിയതെന്നാണ് വിവരം. എക്‌സിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

'ടിവി റിമോർട്ടിനായി അടികൂടുന്ന ഞാനും സഹോദരങ്ങളും' എന്നിങ്ങനെ രസകരമായ ടൈറ്റിലുകൾ കൊടുത്താണ് ആളുകൾ ഈ വീഡിയോ ഷെയർ ചെയ്യുന്നത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News