'ഡൽഹിയിലെ ജനങ്ങൾക്ക് എഎപിയെ മടുത്തു; അഴിമതിക്കെതിരെ വന്ന പാർട്ടി അഴിമതി പാർട്ടിയായി മാറി'; ബിജെപി നേതാവ് അനിൽ ആന്റണി

'മത്സരചിത്രത്തിൽ പോലും ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്' -അനിൽ

Update: 2025-02-08 06:19 GMT

ന്യൂഡൽഹി: ആംആദ്മി പാർട്ടിയുടെ അഴിമതി ഭരണത്തിൽ പൊറുതിമുട്ടിയാണ് ജനം ബിജെപിയെ ജയിപ്പിക്കാൻ തീരുമാനിച്ചതെന്ന് ബിജെപി നേതാവ് അനിൽ ആന്റണി. മത്സരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ബിജെപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളാണ് ജനങ്ങൾ സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കെതിരെ വന്ന ആം ആദ്മി പാർട്ടി അഴിമതി പാർട്ടിയായി മാറി. ഇതിൽ മടുത്തിട്ടാണ് ജനം ബിജെപിയെ വിജയിപ്പിക്കുന്നത്. മത്സരത്തിൽ ചിത്രത്തിൽ തന്നെ ഇല്ലാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നും അനിൽ പറഞ്ഞു.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കേരളത്തിലും മുന്നേറ്റം തന്നെയാണ് ബിജെപി നടത്തിയതെന്നും 20% വോട്ട് ഷെയറും ഒരു സീറ്റും വലിയ നേട്ടമാണെന്നും അനിൽ ആന്റണി വ്യക്തമാക്കി. കേരളത്തിലും വികസനങ്ങൾ വരണമെങ്കിൽ ഡബിൾ എൻജിൻ സർക്കാർ വരണമെന്നും അധികം താമസിക്കാതെ കേരളവും ബിജെപി നേടുമെന്ന് അനിൽ ആന്റണി പറഞ്ഞു.

Advertising
Advertising

ഡൽഹിയിൽ ജനങ്ങൾ ബിജെപിയ്ക്ക് മിന്നും വിജയമാണ് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂന്നാം തവണയും ഒരാൾ പ്രധാനമന്ത്രി സ്ഥാനത്തിലിരിക്കുന്നത്. ഇത് തുടർന്നാൽ അടുത്ത 5 വർഷവും മോദി ഭരിക്കുമെന്നും അനിൽ ആന്റണി ആത്മവിശ്വാസം പങ്കുവെച്ചു.

Full View

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News