ജീവിതത്തിൽ തിരികെ പോകാൻ അവസരം ലഭിച്ചാൽ 2014ലെത്തി പ്രധാനമന്ത്രിയെ മാറ്റും: നടൻ കിഷോർ

ഇന്ന് നമ്മൾ കാണുന്ന വിദ്വേഷത്തിന്റെ അളവ് വളരെ വലുതാണ്. രാജ്യം വലിയ അപകടത്തിലേക്കാണ് പോകുന്നതെന്നും കിഷോർ പറഞ്ഞു

Update: 2026-02-07 12:02 GMT

ബംഗളൂരു: ജീവിതത്തിൽ പിന്നിലേക്ക് പോയി എന്തെങ്കിലും മാറ്റാൻ അവസരം ലഭിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് നടൻ കിഷോർ. പുതിയ ചിത്രമായ മെല്ലിസൈയുടെ റിലീസിന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പരാമർശം.

നേരെ 2014ലേക്ക് പോയി നമ്മുടെ പ്രധാനമന്ത്രിയെ മാറ്റും. അതാണ് തന്റെ ആദ്യത്തെ ലക്ഷ്യം. താൻ ഈ പറഞ്ഞത് നിങ്ങൾ കട്ട് ചെയ്യാതെ കൊടുക്കുമോ എന്നറിയില്ല, എന്നാലും പറയുകയാണ്. പ്രധാനമന്ത്രിയെ ആ സ്ഥാനത്ത് നിന്ന് മാറ്റും. ഇന്ത്യ ഇപ്പോൾ കാണുന്നതിനെക്കാൾ മാറിയിട്ടുണ്ടാകും. ഇന്ന് നമ്മൾ കാണുന്ന വിദ്വേഷത്തിന്റെ അളവ് വളരെ വലുതാണ്. അത് വലിയ അപകടത്തിലേക്കാണ് പോകുന്നത്. ഇങ്ങനെ മുന്നോട്ടുപോവുകയാണെങ്കിൽ ഈ അവസ്ഥ മാറ്റിയെടുക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും കിഷോർ പറഞ്ഞു.

തങ്ങൾ ഇപ്പോൾ ചെയ്ത മെല്ലിസൈ എന്ന ഈ സിനിമ പറയുന്നത് സ്നേഹത്തെക്കുറിച്ചാണ്. മനുഷ്യർ തമ്മിലുള്ള സ്നേഹം എല്ലാകാലത്തും ആവശ്യമാണെന്ന് ഈ സിനിമയിലൂടെ പറയുകയാണ്. അവിടെയാണ് ഒരു മനുഷ്യൻ വെറുപ്പിനെ ഇൻവെസ്റ്റ്മെന്റാക്കി അധികാരത്തിൽ വന്നിരിക്കുന്നത്. അത് മനുഷ്യർക്ക് വലിയ ആപത്താണ് ഉണ്ടാക്കിവെക്കുന്നത്. ആ വെറുപ്പ് ഒരു പ്രത്യേക വിഭാഗത്തിന് നേരെയായാലും ഒരു നാടിന് നേരെയായാലും അപകടകരമാണെന്നും നടൻ വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Byline - Web Desk

contributor

Similar News