ലിഫ്റ്റിനുള്ളിൽ വളർത്തുനായയുടെ ആക്രമണം; ആറുമാസം പ്രായമുള്ള കുഞ്ഞിനും അമ്മക്കും ഗുരുതര പരിക്ക്

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു

Update: 2023-08-16 12:17 GMT
Editor : ലിസി. പി | By : Web Desk

ഗുരുഗ്രാം: ലിഫ്റ്റിനുള്ളിൽ വെച്ച് വളർത്തുനായയുടെ ആക്രമണത്തിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനും അമ്മക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ നായയുടെ ഉടമക്കെതിരെ പൊലീസ് കേസെടുത്തു.

ജൂലൈ 28ന് രാത്രി 11.30 ന് ഗുരുഗ്രാമിലെ റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് സംഭവം. ബ്രിട്ടിഷ് പൗരനും യുണിടെക് ഫ്രെസ്‌കോയിലെ താമസക്കാരനുമായ ജസ്വീന്ദർ സിങ്ങാണ് നായ ഉടമയ്ക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഫ്‌ളാറ്റിന്റെ ഏഴാമത്തെ നിലയിൽ നിന്ന് താഴേക്ക് പോകാനായി ജസ്വീന്ദറും ഭാര്യയും മകനും ലിഫ്റ്റിൽ കയറിയതായിരുന്നു. കൂടെ ഒരു ഫുഡ് ഡെലിവറിക്കാരനും ഉണ്ടായിരുന്നു. ഈസമയത്ത് അഞ്ചാം നിലയിൽ ലിഫ്റ്റ് നിന്നു. എന്നാൽ ആരും ലിഫ്റ്റില്‍ കയറാനുണ്ടായിരുന്നില്ല. പെട്ടന്ന് കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങി.ഈ സമയത്ത് ഒരു വളർത്തുനായ ലിഫ്റ്റിലേക്ക് ഓടിക്കയറി ഭാര്യയും കുഞ്ഞിനെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ നായയുടെ ഉടമ വൃതി ലൂംബ ക്ഷാമാപണം നടത്തി. എന്നാൽ ചിലർ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ തങ്ങളെ മാനസികമായി തളർത്തുന്ന രീതിയിൽ ഇതിനെ ചിത്രീകരിച്ചെന്നും പരാതിക്കാരൻ പറയുന്നു. നായയുടെ ഉടമ വൃതി ലൂംബ ക്കെതിരെ കർശനമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News