കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ ഹരജി; ചര്‍ച്ചയാകാമെന്ന് സുപ്രീം കോടതി

കേന്ദ്രവും കേരളവും തമ്മിലുള്ള തർക്കം ഭരണഘടനപരമായ വിഷയം ആണെന്ന് ആറ്റോർണി ജനറൽ വെങ്കിട്ടരമണി കോടതിയിൽ സൂചിപ്പിച്ചു.

Update: 2024-02-13 08:32 GMT

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരായ ഹരജി ചർച്ചയിലൂടെ പരിഹരിക്കാനുള്ള വഴി തേടി സുപ്രീംകോടതി. കേന്ദ്രവും കേരളവും തമ്മിലുള്ള തർക്കം ഭരണഘടനപരമായ വിഷയം ആണെന്ന് ആറ്റോർണി ജനറൽ വെങ്കിട്ടരമണി കോടതിയിൽ സൂചിപ്പിച്ചു.

സംസ്ഥാനം പെൻഷൻ നൽകാൻ പോലും കഴിയാത്ത ബുദ്ധിമുട്ടിൽ ആണെങ്കിലും ചർച്ച നടത്താമെന്ന് കേരളം അറിയിച്ചു. കേന്ദ്ര ധനകാര്യ സെക്രട്ടറിയുമായി ചർച്ച നടത്താനാണ് നിർദേശം.. 2 മണിക്ക് കോടതി വീണ്ടും ചേരുമ്പോൾ ചർച്ചയുടെ സാധ്യത കൃത്യമായി അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News