'ഒന്നും പേടിക്കേണ്ട, ഞാൻ ഒപ്പമുണ്ട്' : തൃണമൂൽ വിമതർക്കും ശിവസേന എംപിമാർക്കും ഉറപ്പ് നൽകി പ്രധാനമന്ത്രി മോദി

പാർലമെന്റിൽ പ്രതിപക്ഷ ബഹളം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി എൻഡിഎ ലോക്‌സഭാ എംപിമാർക്കായി പ്രാതൽ യോഗം വിളിച്ച് ചേർത്തത്

Update: 2026-08-07 10:26 GMT

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിമതർക്കും അടുത്തിടെ ഏകനാഥ് ഷിൻഡെ വിഭാഗത്തിൽ ചേർന്ന മുൻ ശിവസേന (ഉദ്ധവ് വിഭാഗം) എംപിമാർക്കും താൻ ഒപ്പമുണ്ടെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. യാതൊന്നും ഭയക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ഇവരോട് പറഞ്ഞു. എൻഡിഎ ലോക്സഭ എംപിമാർക്കായി പ്രധാനമന്ത്രി സംഘടിപ്പിച്ച പ്രാതൽ വിരുന്നിലാണ് നരേന്ദ്രമോദി വിമത എംപിമാർക്കുള്ള ഉറപ്പ് നൽകിയത്. "എൻഡിഎ ഒരു കുടുംബമാണ്. ഘടകകക്ഷികൾക്കൊപ്പം നമ്മളുണ്ട്. ഓരോ വ്യക്തിക്കും അർഹമായ ബഹുമാനവും അവസരവും ലഭിക്കും. ഏതെങ്കിലും ഒരു ഘടകകക്ഷിയുടെ മാത്രമല്ല, എൻഡിഎയിലെ ഓരോ എം.പിയുടേയും ഒപ്പമാണ് ഞാൻ നിൽക്കുന്നത്. ആരെക്കുറിച്ചും നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല," എന്ന് അദ്ദേഹം പറഞ്ഞു.

Advertising
Advertising

പാർലമെന്റിൽ പ്രതിപക്ഷ ബഹളം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി എൻഡിഎ ലോക്‌സഭാ എംപിമാർക്കായി പ്രാതൽ യോഗം വിളിച്ച് ചേർത്തത്. സഭയിലെ ചർച്ചകളിൽ സജീവമായി പങ്കടുക്കണമെന്നും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു. പാർലമെന്റ് ജനാധിപത്യത്തിന്റെ "ഉന്നതമായ ക്ഷേത്രമാണ്" എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി സഭയിലെ തടസ്സങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു. ബഹളം കാരണം പുതിയ എംപിമാർക്ക് സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. "ഇത് പുതിയ എം.പിമാരോട് ചെയ്യുന്ന അനീതിയാണ്. പാർലമെന്റ് നടപടികൾ തടസ്സമില്ലാതെ മുന്നോട്ട് പോകണം," എന്ന് പ്രധാനമന്ത്രി പറഞ്ഞു.

പാർലമെന്റിന്റെ ചരിത്രം വായിച്ചു മനസ്സിലാക്കാനും പഠിക്കാനും ശ്രമിക്കണം. പാർലമെന്റിൽ ചരിത്രപരമായ അറിവുകളുടെ വലിയ ശേഖരമുണ്ട്. ചർച്ചകൾക്കായി തയ്യാറെടുക്കാൻ അത് ഉപയോഗിക്കുക. നിങ്ങളുടെ സംസ്ഥാനങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കുക. സംസ്ഥാനങ്ങൾ പുരോഗമിക്കുമ്പോൾ മാത്രമേ രാജ്യം പുരോഗമിക്കൂ" എന്നും പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ മണ്ഡലങ്ങളിലെ വികസന പദ്ധതികൾ വേഗത്തിലാക്കാൻ എംപി എന്ന സ്ഥാനം കാര്യക്ഷമമായി ഉപയോഗിക്കണം. പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം. പാവപ്പെട്ട തൊഴിലാളികളെയും കർഷകരെയും നേരിട്ട് കണ്ട് എല്ലാവരുടെയും പ്രശ്നങ്ങൾ മനസ്സിലാക്കണമെന്നും മോദി യോഗത്തിൽ എംപിമാരോട് നിർദേശിച്ചു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News