സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷം, വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷം നിരത്തിലിറക്കാം; പൊളിക്കല്‍ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു

Update: 2022-08-30 09:39 GMT

പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് പ്രത്യേക നയം പ്രഖ്യപിച്ച് കേന്ദ്രസർക്കാർ. 15 വർഷത്തിന് ശേഷം വാണിജ്യ വാഹനങ്ങൾ നിരത്തിലിറക്കരുത്. സ്വകാര്യ വാഹനങ്ങൾ 20 വർഷങ്ങൾക്ക് ശേഷം നിരത്തിലിറക്കാൻ പാടില്ല. പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവ് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ നയം അനുസരിച്ച് വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും മാത്രമേ പരമാവധി ഉപയോഗിക്കാവു. അതിന് ശേഷം ഇവ നിരത്തിലിറക്കാന്‍ അനുവാദമുണ്ടായിരിക്കില്ല. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ രജിസ്‌ട്രേഷനിലും റോഡ് നികുതിയിലും ഇളവുകള്‍ നല്‍കും. രജിസ്‌ട്രേഷന് ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തും. പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനായി 70 കേന്ദ്രങ്ങള്‍ തുടങ്ങും. അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിര്‍ത്തലാക്കുമെന്നും ഓട്ടോമേറ്റഡ് ടെസ്റ്റിങ് നിര്‍ബന്ധമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ നയത്തിലൂടെ 10,000 കോടിയുടെ നിക്ഷേപം വരും. 35,000 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News