ഗുജറാത്തിൽ ഒരുങ്ങുന്നത് 15,670 കോടിയുടെ പദ്ധതികൾ: തറക്കല്ലിടാൻ മോദി

ഒക്‌ടോബർ 19-20 തീയതികളിലാണ് മോദിയുടെ ഗുജറാത്ത് സന്ദർശനം.

Update: 2022-10-18 09:51 GMT
Editor : banuisahak | By : Web Desk
Advertising

ന്യൂഡൽഹി: ഗുജറാത്തിൽ 15,670 കോടി രൂപയുടെ പദ്ധതികളുമായി കേന്ദ്രസർക്കാർ. പൂർത്തിയായ പദ്ധതികൾ നാടിന് സമർപ്പിക്കുവാനും പുതിയവക്ക് തുടക്കം കുറിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തും. ഒക്ടോബർ 19-20 തീയതികളിലാണ് മോദിയുടെ ഗുജറാത്ത് സന്ദർശനം.

ബുധനാഴ്ച ഗാന്ധിനഗറിൽ പ്രധാനമന്ത്രി ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെ മികവ് പ്രദർശിപ്പിക്കുന്ന DefExpo 2022 ഉദ്ഘാടനം ചെയ്യും. എക്സ്പോയിൽ ഇന്ത്യൻ പവലിയൻ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) രൂപകൽപന ചെയ്ത തദ്ദേശീയ പരിശീലന വിമാനമായ എച്ച്ടിടി-40 പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. അഞ്ച് ദിവസമാണ് എക്‌സിബിഷൻ നടക്കുക.

വ്യവസായത്തിലൂടെയും സ്റ്റാർട്ടപ്പിലൂടെയും ബഹിരാകാശ മേഖലയിൽ പ്രതിരോധ സേനയ്ക്ക് നൂതനമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനുള്ള മിഷൻ ഡെഫ്‌സ്‌പേസിനും ഈ ചടങ്ങിൽ തുടക്കമാകും . തുടർന്ന് ഗുജറാത്തിലെ ദീസ എയർഫീൽഡിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.

10,000 കോടി രൂപ ചെലവിട്ട് അദാലജിലെ ത്രിമന്ദിറിൽ നിർമിച്ച മിഷൻ സ്‌കൂൾ ഓഫ് എക്‌സലൻസ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. ത്രിമന്ദിറിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി 4,260 കോടി രൂപയുടെ പദ്ധതികളും ഉദ്‌ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

അന്ന് തന്നെ ജുനഗഡിൽ 3,580 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് മോദി തറക്കല്ലിടും. തീരദേശ ഹൈവേകൾ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതിക്കും അദ്ദേഹം തറക്കല്ലിടും. 13 ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.

പോർബന്തറിലും നിരവധി പദ്ധതികളാണ് വിഭാവനം ചെയ്‌തിരിക്കുന്നത്‌. പോർബന്തറിൽ മാധവ്പൂരിൽ കൃഷൻ രുക്ഷമണി മന്ദിറിന്റെ സമഗ്ര വികസനത്തിന് അദ്ദേഹം തറക്കല്ലിടും. പോർബന്തർ ഫിഷറി ഹാർബറിൽ മലിനജല-ജലവിതരണ പദ്ധതികളുടെയും മെയിന്റനൻസ് ഡ്രെഡ്ജിംഗിന്റെയും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.

തുടർന്ന്, വൈകുന്നേരം രാജ്‌കോട്ടിൽ എത്തുന്ന പ്രധാനമന്ത്രി ഏകദേശം 5860 കോടി രൂപയുടെ പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും നിർവഹിക്കും. ഇവിടെ വെച്ച് ഇന്ത്യ അർബൻ ഹൗസിങ് കോൺക്ലേവ് 2022ന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ലൈറ്റ് ഹൗസ് പദ്ധതിക്ക് കീഴിൽ നിർമ്മിച്ച 1,100 വീടുകൾ ഈ ചടങ്ങിൽ വെച്ച് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. വീടുകളുടെ താക്കോൽദാനവും ഇവിടെ നടക്കും. 

ബ്രാഹ്മണി-2 ഡാം മുതൽ നർമ്മദ കനാൽ പമ്പിംഗ് സ്റ്റേഷൻ വരെയുള്ള മോർബി-ബൾക്ക് പൈപ്പ് ലൈൻ ജലവിതരണ പദ്ധതി, റീജിയണൽ സയൻസ് സെന്റർ, മേൽപ്പാലങ്ങൾ, റോഡ് മേഖലയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികൾ എന്നിവയാണ് മറ്റ് പദ്ധതികൾ.

വ്യാഴാഴ്ച യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി മോദി ഉഭയകക്ഷി ചർച്ച നടത്തും. ശേഷം, കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ ഗുട്ടറസിന്റെ സാന്നിധ്യത്തിൽ അദ്ദേഹം മിഷൻ ലൈഫ് പദ്ധതിക്ക് തുടക്കം കുറിക്കും.

ഒക്‌ടോബർ 20 മുതൽ 22 വരെ കെവാഡിയയിൽ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പത്താമത് മിഷൻ മേധാവികളുടെ സമ്മേളനത്തിലും മോദി പങ്കെടുക്കും. ലോകമെമ്പാടുമുള്ള 118 ഇന്ത്യൻ മിഷനുകളുടെ (അംബാസഡർമാരും ഹൈക്കമ്മീഷണർമാരും) സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

അന്നുതന്നെ, താപയിലെ വ്യാസയിൽ എന്നിവിടങ്ങളിൽ 1970 കോടിയുടെ വികസന സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. സപുതാര മുതൽ സ്റ്റാച്യു ഓഫ് യൂണിറ്റി വരെയുള്ള റോഡ് നവീകരണം, മിസ്സിംഗ് ലിങ്കുകളുടെ നിർമാണം താപി, നർമദ ജില്ലകളിലെ 300 കോടി രൂപയുടെ ജലവിതരണ പദ്ധതികൾ എന്നിവയാണ് തറക്കല്ലിടുന്ന മറ്റ് പദ്ധതികൾ.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News