ബി.ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയ സമയം യാദൃശ്ചികമല്ല; കൃത്യമായ രാഷ്ട്രീയമുണ്ട്: വിദേശകാര്യമന്ത്രി

1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് എന്തുകൊണ്ടാണ് ഡോക്യുമെന്ററി ഇറക്കാത്തതെന്ന് വിദേശകാര്യമന്ത്രി ചോദിച്ചു

Update: 2023-02-21 13:21 GMT

S Jayashankar

Advertising

ന്യൂഡൽഹി: ബി.ബി.സി ഡോക്യുമെന്ററി പുറത്തിറങ്ങിയ സമയം യാദൃശ്ചികമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. അതിന് പിന്നിൽ മറ്റൊരു രീതിയിലുള്ള രാഷ്ട്രീയമുണ്ടെന്നും രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

1984 ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് എന്തുകൊണ്ടാണ് ഡോക്യുമെന്ററി ഇറക്കാത്തത്? കോവിഡ് കാലം മുതൽ തുടങ്ങിയതാണ് ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം. മറ്റ് രാജ്യങ്ങളിലും ആളുകൾ കൂട്ടത്തോടെ മരിച്ചു. ഇന്ത്യയിലെ ദൃശ്യങ്ങൾ പ്രചരിപ്പിക്കപ്പെട്ടതുപോലെ മറ്റ് ഏത് രാജ്യത്തെയെങ്കിലും ചിത്രങ്ങൾ പുറത്തുവന്നോയെന്നും മന്ത്രി ചോദിച്ചു. 

അതേരീതിയിലാണ് 20 വർഷം മുമ്പ് നടന്ന സംഭവത്തിന്റെ ഡോക്യുമെന്ററി ചിത്രീകരണവും. കൃത്യമായ രാഷ്ട്രീയം ഇതിന് പിന്നിലുണ്ട്. രാജ്യത്ത് തെരഞ്ഞെടുപ്പുകൾ തുടങ്ങുന്നതിന്റെ തൊട്ടുമുമ്പ് ഡോക്യുമെന്ററി പുറത്തുവന്നത് യാദൃശ്ചികമല്ല. പ്രധാനമന്ത്രിയുടെയും രാജ്യത്തിന്റെയും നിലപാട് തീവ്രമാണെന്ന് വരുത്താനാണ് വിദേശ ശക്തികൾ ശ്രമിക്കുന്നതെന്നും ജയശങ്കർ കുറ്റപ്പെടുത്തി.

ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ കോൺഗ്രസ് വിമർശനങ്ങൾക്കെതിരെയും ജയശങ്കർ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയന്ത്രണരേഖയിലേക്ക് സൈന്യത്തെ അയച്ചതെന്നും രാഹുൽ ഗാന്ധിയല്ലെന്നും ജയശങ്കർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News