വാട്സ് ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി പ്രഭാസ് - പവന്‍ കല്യാണ്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം: ഒരാള്‍ കൊല്ലപ്പെട്ടു

ഏലൂരുവിലെ പ്രഭാസ് ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഹരികുമാറിനെ അറസ്റ്റ് ചെയ്തു

Update: 2023-04-24 11:28 GMT

ഹൈദരാബാദ്: സിനിമാ താരങ്ങളായ പ്രഭാസിന്‍റെയും പവന്‍ കല്യാണിന്‍റെയും ആരാധകര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തിലെത്തി. പവന്‍ കല്യാണിന്‍റെ ആരാധകനായ കിഷോറാണ് കൊല്ലപ്പെട്ടത്. ഏലൂരുവിലെ പ്രഭാസ് ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറി ഹരികുമാറിനെ അറസ്റ്റ് ചെയ്തു. ആന്ധ്ര പ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ആട്ടിലി ഗ്രാമത്തിലാണ് സംഭവം.

വാട്‌സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലിയാണ് കിഷോറും ഹരികുമാറും തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഏലൂരു സ്വദേശികളായ ഇരുവരും പെയിന്‍റ് പണിക്കാരാണെന്നും ജോലി തേടിയാണ് ആട്ടിലിയില്‍ എത്തിയതെന്നും തണുകു സർക്കിൾ ഇൻസ്പെക്ടർ സി ആഞ്ജനേയുലു പറഞ്ഞു. ഏലൂരുവിലെ പ്രഭാസ് ഫാൻസ് അസോസിയേഷന്റെ സെക്രട്ടറിയാണ് ഹരികുമാർ. കിഷോർ പവൻ കല്യാണിന്റെ ആരാധകനാണ്.

Advertising
Advertising

ജോലി കഴിഞ്ഞ് മദ്യപിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഹരികുമാറിന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസില്‍ പ്രഭാസിന്‍റെ ഫോട്ടോ കണ്ട കിഷോര്‍, പവന്‍ കല്യാണിന്‍റെ ഫോട്ടോ ഇടാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം കയ്യാങ്കളിയിലെത്തി. ഇരുമ്പ് ദണ്ഡും സിമന്‍റ് കട്ടയും ഉപയോഗിച്ച് ഹരികുമാര്‍ കിഷോറിനെ അടിച്ചു. ഗുരുതരമായി പരിക്കേറ്റ കിഷോർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Summary- A man was allegedly killed by a fellow worker at Attili village in West Godavari district. Pawan Kalyan fan was killed. The secretary of film actor Prabhas fans association of Eluru arrested.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News