ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടിയില്ല ; പ്രധാനമന്ത്രി ഇടപെടണമെന്ന് ബംഗാളി നടന്‍

ബംഗാൾ സിനിമാ താരം പ്രസേൻജിത് ചാറ്റർജിയാണ് 'സുപ്രധാന വിഷയത്തില്‍' പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ച് കുറിപ്പെഴുതിയത്

Update: 2021-11-08 11:20 GMT

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്ത ഭക്ഷണം ലഭിച്ചില്ലെന്ന് പ്രധാനമന്ത്രിയോട് പരാതിപ്പെട്ട് ബംഗാൾ സിനിമാ താരം പ്രസേൻജിത് ചാറ്റർജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടേയും ശ്രദ്ധ ക്ഷണിച്ച് ട്വിറ്ററിൽ എഴുതിയ കുറിപ്പിലാണ് പ്രസേൻജിത് പരാതി ബോധിപ്പിച്ചത്.

'ബഹുമാനപ്പെട്ട പ്രധാനമന്ത്രി, സുഖമെന്ന് കരുതുന്നു. ഒരു സുപ്രധാന വിഷയം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കുറിപ്പെഴുതുന്നത്'  എന്ന് തുടങ്ങുന്ന കുറിപ്പില്‍ താൻ സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്‌തെന്നും എന്നാൽ ഓർഡർ മാറിപ്പോയി മറ്റാർക്കോ ലഭിച്ചെന്നും പറയുന്നു. സ്വിഗ്ഗിയിൽ ബന്ധപ്പെട്ടപ്പോൾ തനിക്ക് പണം തിരികെ ലഭിച്ചുവെന്നും എന്നാൽ ഈ പ്രശ്‌നം ഇനി ആവർത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഇടപെടണമെന്നും ബാനര്‍ജി സൂചിപ്പിക്കുന്നു. ഇത് പോലുള്ള ഓൺലൈൻ ആപ്ലിക്കേഷനുകളിൽ ഭക്ഷണം ഓർഡർ ചെയ്ത് അഥിതികളെ ക്ഷണിച്ച് വരുത്തുകയും പിന്നീട് ഭക്ഷണം മുടങ്ങിപ്പോവുകയും ചെയ്താൽ എന്ത് ചെയ്യും?, ഇത്തരം ആപ്പുകളെ ആശ്രയിച്ച് ഭക്ഷണം ലഭിക്കാതെ പോയാൽ അത്താഴം മുടങ്ങിപ്പോവില്ലേ? പ്രസേൻജിത് ചോദിക്കുന്നു.

Advertising
Advertising

നവംബർ മൂന്നിനാണ് പ്രസേൻജിത് ഭക്ഷണം ഓർഡർ ചെയ്തത്. കുറച്ച് സമയത്തിന് ശേഷം ഭക്ഷണം ഡെലിവറി ആയെന്ന് കാണിച്ചെന്നും എന്നാൽ തനിക്കല്ല അത് മറ്റൊരാൾക്കാണ് ലഭിച്ചതെന്നും പ്രസേൻജിത് പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News