Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: വിഭജനത്തിന്റെ നാളുകളെ മറക്കരുതെന്നും എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യം 79-ാം സ്വാതന്ത്ര്യദിന ആഘോഷിക്കുന്ന അവസരത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ഇന്ത്യ ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നുവെന്നും ഇന്ത്യ ജനാധിപത്യത്തിന്റെ ജനനിയെന്നും രാഷ്ട്രപതി വിശേഷിപ്പിച്ചു. വലിയൊരു വിഭാഗത്തെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിച്ചു. പിന്നാക്ക സംസ്ഥാനങ്ങളായി നിന്ന പ്രദേശങ്ങള്‍ പുരോഗതിയുടെ പാതയിലാണ്. വിഭജന ഭീതി ദിനം ആചരിച്ചതും രാഷ്ട്രപതി സന്ദേശത്തിൽ പരാമര്‍ശിച്ചു.
10 വര്‍ഷത്തിനിടെ എല്ലാ മേഖലകളും വികസിച്ചു. റെയില്‍വേയിലും വലിയ കുതിപ്പുണ്ടായി. കശ്മീരില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. മെട്രോറെയില്‍ നെറ്റ്‌വര്‍ക്കുകള്‍ പലമടങ്ങ് വര്‍ധിച്ചു. പുതിയ സാമ്പത്തിക സാധ്യതകൾ തുറക്കുകയും ചെയ്യും. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയിൽ മുന്നേറുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
കശ്മീരില്‍ നിരപരാധികളെ ഭീകരര്‍ വധിച്ചു. ഭീകരവാദത്തിന് ഉചിതമായ മറുപടി ഇന്ത്യ നല്‍കി. ഓപറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ സൈനിക ശക്തി വ്യക്തമാക്കിയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. ശുഭാംശു ശുക്ലയുടെ ബഹാരാകാശ യാത്ര യുവാക്കളെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ചു. ആത്മനിര്‍ഭരത കൈവരിക്കണം രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന വസ്തുക്കള്‍ ഇവിടെതന്നെ വില്‍ക്കാന്‍ കഴിയണമെന്നും രാഷ്ട്രപതി വ്യക്തമാക്കി.