രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്: വിജയമുറപ്പിച്ച് എൻ.ഡി.എ; വോട്ട് കുറയുമോ എന്ന ആശങ്കയിൽ പ്രതിപക്ഷം

രാവിലെ 10 മുതൽ 5 വരെയാണ് വോട്ടെടുപ്പ്

Update: 2022-07-18 01:32 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്.  60 ശതമാനത്തിലധികം വോട്ട് ഉറപ്പാക്കിയ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചിട്ടുണ്ട്. 38 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയാണ് യശ്വന്ത് സിൻഹക്കുള്ളത്.

ഒഡിഷ സ്വദേശിയും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ബി.ജെ.പി നേതാവുമാണ് ദ്രൗപദി മുർമു. വിജയിക്കാനാവശ്യമായ പിന്തുണ ഉറപ്പിച്ച ശേഷമാണ് ദ്രൗപതി മുർമുവിനെ സ്ഥാനാർഥിത്വം എൻ.ഡി.എ പ്രഖ്യാപിച്ചത്. 5.33 ലക്ഷമായിരുന്നു ആദ്യ ഘട്ടത്തിൽ എൻ.ഡി.എയുടെ വോട്ട് മൂല്യം. പിന്നീട് ഘട്ടം ഘട്ടമായി വോട്ട് മൂല്യം വർധിച്ചു. ശിവസേന, ജെ.എം.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കൂടി പിന്തുണ ലഭിച്ചതോടെ വോട്ട് മൂല്യം 6.61 ലേക്ക് ഉയർന്നു. പൊതു സമ്മതൻ എന്ന നിലയിലാണ് യശ്വന്ത് സിൻഹയെ പ്രതിപക്ഷം സ്ഥാനാർഥിയാക്കിയത്.

38 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയാണ് സിൻഹയ്ക്കുളളത്. 4.13 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വോട്ട് മൂല്യം. ഇതിൽ നിന്നും വോട്ട് കുറയുമോ എന്ന ആശങ്ക പ്രതിപക്ഷ ക്യാമ്പിനുണ്ട്. രാവിലെ 10 മുതൽ 5 വരെയാണ് വോട്ടെടുപ്പ്. എംപി മാർക്ക് പച്ചയും എം.എൽ.എ മാർക്ക് പിങ്ക് കളറിലുമുള്ള ബാലറ്റാണ് നൽകുക. ജൂലൈ 21 നാണ് വോട്ടെണ്ണൽ.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News