പാക് പ്രകോപനത്തിന് സാധ്യത; രാജ്യത്ത് ജാഗ്രത നിർദേശം

ജമ്മു കശ്മീർ, മുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു

Update: 2026-03-08 04:19 GMT

ന്യൂഡൽഹി: രാജ്യത്ത് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.

അഫ്ഗാനിസ്താനുമായുള്ള അതിർത്തി സംഘർഷങ്ങളിൽനിന്നും ബലൂചിസ്താനിലെ ആഭ്യന്തര പ്രശ്നങ്ങളിൽനിന്നും രാജ്യാന്തര ശ്രദ്ധ തിരിക്കാൻ പാകിസ്താൻ ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായി ഇന്ത്യയിൽ അശാന്തി സൃഷ്ടിക്കാൻ നീക്കങ്ങൾ നടന്നേക്കാമെന്ന് ഏജൻസികൾ വിലയിരുത്തുന്നു.

Advertising
Advertising

പാകിസ്താന്റെ പടിഞ്ഞാറൻ അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഇതിനെത്തുടർന്ന് ജമ്മു കശ്മീർ, മുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു. ഭീകരവിരുദ്ധ സേനയുടെയും (ATS) മറ്റ് സുരക്ഷാ ഏജൻസികളുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന വ്യാപക പരിശോധനകൾ നടത്തി. മുംബൈയിലെ കുർള, ഗോവണ്ടി മേഖലകളിൽ എടിഎസ് ഒരേസമയം റെയ്ഡുകൾ സംഘടിപ്പിച്ചു. എന്നാൽ ഈ പരിശോധനകളിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ജമ്മു കശ്മീരിലെ വിവിധ അതിർത്തി മേഖലകളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കാൻ തീരുമാനമായിട്ടുണ്ട്. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിനായി അതിർത്തിയിൽ ബിഎസ്എഫും സൈന്യവും നിരീക്ഷണം കർശനമാക്കി.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News