മുസ്‌ലിം വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകിയതിൽ വിവാദം: നഷ്ടപ്പെട്ട എംബിബിഎസ് കോഴ്സിന് അനുമതി തേടി വീണ്ടും അപേക്ഷ നൽകി വൈഷ്ണോ ദേവി മെഡിക്കൽ കോളജ്

ജനുവരി ഏഴിനാണ് കോളജിന്റെ അം​ഗീകാരം റദ്ദാക്കിയത്

Update: 2026-03-08 08:40 GMT

ന്യൂഡൽഹി: 2026-2027 അക്കാദമിക് വർഷത്തിൽ എംബിബിഎസ് കോഴ്‌സിന് അനുമതി തേടി ശ്രീനഗറിലെ ശ്രീ മാതാ വൈഷ്‌ണോ ദേവി മെഡിക്കൽ കോളജ് അധികൃതർ നാഷണൽ മെഡിക്കൽ കമ്മീഷനെ സമീപിച്ചു. മെഡിക്കൽ കൗൺസിലിന്റെ പരിശോധനക്കും മറ്റു നടപടിക്രമങ്ങൾക്കുമുള്ള ഫീസായി ഏകദേശം 10 ലക്ഷം രൂപ നിക്ഷേപം ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് തങ്ങൾ അപേക്ഷിച്ചതെന്ന് കോളജ് അധികൃതർ പറഞ്ഞു.

കോളജിലെ ആദ്യ ബാച്ചിലെ 50 വിദ്യാർഥികളിൽ 44 പേരും മുസ്‌ലിംകളായിരുന്നു. ഇതിനെതിരെ ആർഎസ്എസ്-ബിജെപി പിന്തുണയുള്ള സംഘടനകൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോളജിന്റെ അംഗീകാരം റദ്ദാക്കിയത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും അധ്യാപകരുടെ അപര്യാപ്തതയുമാണ് അംഗീകാരം റദ്ദാക്കാൻ കാരണമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

Advertising
Advertising

രാജ്യമെമ്പാടുമുള്ള ഹിന്ദു തീർഥാടകർ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ നൽകുന്ന കാണിക്ക ഉപയോഗിച്ചാണ് ഈ സ്ഥാപനം നിർമിച്ചതെന്നും അതിനാൽ കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികളെ ഇവിടെ പ്രവേശിപ്പിക്കരുതെന്നുമാണ് സമിതി ആവശ്യപ്പെട്ടത്. മെഡിക്കൽ കൗൺസിൽ അനുമതി റദ്ദാക്കിയതോടെ ഈ 50 വിദ്യാർഥികളെയും കേന്ദ്രഭരണ പ്രദേശത്തെ മറ്റ് ഏഴ് സർക്കാർ മെഡിക്കൽ കോളജുകളിലേക്ക് മാറ്റിയിരുന്നു. ഇതിൽ 22 പേർ കശ്മീരിലെ കോളജുകളിലും ബാക്കിയുള്ളവർ ജമ്മു മേഖലയിലുമാണ് പ്രവേശനം നേടിയത്.

ഏപ്രിൽ-മേയ് മാസങ്ങളിൽ എൻഎംസി ടീം വീണ്ടും പരിശോധനക്ക് എത്തുമ്പോൾ എല്ലാ പോരായ്മകളും പരിഹരിക്കാനാണ് അധികൃതരുടെ നീക്കം. 2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത നാരായണ സൂപ്പർസ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ഇനി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാകും. ഏപ്രിൽ ഒന്ന് മുതൽ ആശുപത്രിയിലെ ഡോക്ടർമാരും മറ്റ് ജീവനക്കാരും ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിലാകും. ഇതോടെ അധ്യാപകരുടെയും ക്ലിനിക്കൽ സ്റ്റാഫിന്റെയും എണ്ണത്തിൽ വലിയ വർധനവുണ്ടാകും.

ഇരുപതിലധികം സ്‌പെഷ്യാലിറ്റികളുള്ള ആശുപത്രി കൂടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാകുന്നതോടെ എൻഎംസി മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. നിലവിൽ അടിസ്ഥാന സൗകര്യങ്ങളിൽ കുറവില്ലെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നുണ്ടെങ്കിലും, വരാനിരിക്കുന്ന പരിശോധനയിൽ മികച്ച റിപ്പോർട്ട് നേടാനാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രമം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News