പ്രതിപക്ഷത്തിന്റെ സഹായം നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടി, ബിഹാറിൽ ആർജെഡിക്കെതിരെ പ്രധാനമന്ത്രി

കോൺ​ഗ്രസിന്റെ കാലത്താണ് സിഖ് കൂട്ടക്കൊല നടന്നതെന്നും മോദി ബിഹാറിൽ പറ‍ഞ്ഞു

Update: 2025-11-02 09:46 GMT

Photo: Special arrangement

പറ്റ്ന: ബിഹാറിൽ ആർജെഡിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഛഠ് പൂജയെയും മഹാ കുംഭമേളയെയും ആർജെഡി അപമാനിച്ചു. ബിഹാറിന്റെ വികസനത്തിന് വേണ്ടി ജനങ്ങൾ വോട്ട് ചെയ്യണമെന്നും നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന പ്രതിപക്ഷത്തെ ഒറ്റപ്പെടുത്തണമെന്നും നരേന്ദ്രമോദി പറഞ്ഞു.

ബിഹാർ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് എൻഡിഎയുടെ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് മോദി ബിഹാറിലെത്തിയത്. പൊതുറാലിയിൽ പങ്കെടുത്തതിന് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണത്തിൽ മഹാസഖ്യം നുണകളാൽ കെട്ടിപ്പൊക്കിതാണെന്നും വികസനത്തിനായി എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്നും അഭ്യർഥിച്ചു.

Advertising
Advertising

'ഒരു വശത്ത് എൻഡിഎ മുന്നോട്ട് വെക്കുന്ന സത്യസന്ധമായ പ്രചാരണ പത്രികയും, മറുവശത്ത് നുണകളാൽ കെട്ടിപ്പൊക്കിയ മറ്റൊരു പത്രികയും കാണാം. ആളുകൾ നല്ലത് തിരിച്ചറിയും.'മോദി പറഞ്ഞു.

ഛഠ് പൂജയെയും മഹാ കുംഭമേളയെയും ആർജെഡി അപമാനിച്ചു. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് പ്രതിപക്ഷം സഹായിക്കുന്നത്. കോൺ​ഗ്രസിന്റെ കാലത്താണ് സിഖ് കൂട്ടക്കൊല നടന്നതെന്നും മോദി ബിഹാറിൽ പറ‍ഞ്ഞു.

രണ്ട് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടപ്പിന്റെ ആദ്യ ഘട്ടം നവംബർ 6നും രണ്ടാമത്തേത് 11നും നടക്കും. നവംബർ 14 ന് ഫലം പ്രഖ്യാപിക്കും. ആർ‌ജെ‌ഡി, കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ എന്നിവ പ്രധാന കക്ഷികളായുള്ള 'ഇൻഡ്യ' സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർ‌ജെ‌ഡി നേതാവ് തേജസ്വി യാദവിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News