പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം: വെൽഫെയർ പാർട്ടി ദേശീയ നേതാവ് അറസ്റ്റിൽ

പ്രയാഗ്‌രാജ് നഗരത്തിലെ ആക്രമണത്തിൽ പങ്കുണ്ടെന്നാരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

Update: 2022-06-11 10:31 GMT

അലഹബാദ്: പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ നേതാവ് ജാവേദ് മുഹമ്മദിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ്‌രാജ് നഗരത്തിലെ ആക്രമണത്തിൽ പങ്കുണ്ടെന്നാരോപിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ അർധരാത്രി ജാവേദിനെയും കുടുംബത്തിനേയും കസ്റ്റഡിയിലെടുത്തിരുന്നു.

വാറന്റ് ഇല്ലാതെ പാതിരാത്രിയാണ് സ്ത്രീകൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തതെന്ന് ജാവേദിന്റെ മകൾ അഫ്രിൻ കുറ്റപ്പെടുത്തി. നിയമവിരുദ്ധ കസ്റ്റഡിയാണെന്ന് കാണിച്ച് അഫ്രിൻ വനിതാ കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു. തന്റെ മാതാപിതാക്കളെയും സഹോദരിയെയും പൊലീസ് അന്യായമായി പിടിച്ചുകൊണ്ടുപോയി തടവിലാക്കിയിരിക്കുകയാണെന്നും അഫ്രീൻ ഫാത്തിമ ചൂണ്ടിക്കാട്ടി. അറിയിപ്പോ വാറൻറോ ഒന്നുമില്ലാതെ എത്തിയ അലഹബാദ് പൊലീസ് കുടുംബത്തെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു എന്ന് അഫ്രീൻ ഫാത്തിമ ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറഞ്ഞു.

Advertising
Advertising

'അലഹബാദ് പൊലീസ് ഇന്നലെ രാത്രി അന്യായമായി പിടിച്ചുകൊണ്ടുപോയ എന്റെ പിതാവ് ജാവേദ് മുഹമ്മദ്, അമ്മ പർവീൺ ഫാത്തിമ, സഹോദരി സുമയ്യ ഫാത്തിമ എന്നിവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയോടെയാണ് ഞങ്ങൾ ഇതെഴുതുന്നത്, യാതൊരുവിധ അറിയിപ്പോ, വാറൻറോ കൂടാതെയാണ് പൊലീസ് എൻറെ കുടുബത്തെ പിടിച്ചുകൊണ്ടുപോയത്, അവരെവിടെയാണെന്ന് കണ്ടെത്താൻ ഇതുവരെ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല' ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ അഫ്രീൻ ഫാത്തിമ പറഞ്ഞു.

എന്നാൽ ജെഎൻയുവിൽ പഠിക്കുന്ന അഫ്രിൻ കുപ്രസിദ്ധയാണെന്ന് പ്രയാഗ്‌രാജ് എസ്.എസ്.പി ആരോപിച്ചിരിക്കുന്നത്. ജാവേദും മകൾ അഫ്രിനും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും യുപി പൊലീസ് കുറ്റപ്പെടുത്തി. അലിഗഢ് യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ പ്രസിഡൻറും നിലവിലെ ജെ.എൻ.യു യൂണിയൻ കൗൺസിലറുമാണ് അഫ്രീൻ ഫാത്തിമ. നിലവിൽ ഫ്രറ്റേണിറ്റി മൂവ്മെൻറിന്റെ ദേശീയ സെക്രട്ടറി കൂടിയാണ് അഫ്രീൻ.

വെള്ളിയാഴ്ച രാത്രി 8:50ഓടെയാണ് തന്റെ കുടുംബത്തെ പൊലീസുകാർ കൂട്ടിക്കൊണ്ടുപോയതെന്നും അവരെ കാണാൻ അനുവദിക്കുന്നില്ലെന്നും കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിക്കാൻ പോലും അനുവദിക്കില്ലെന്നും അഫ്രീൻ ഫാത്തിമ പരാതിയിൽ പറഞ്ഞു. 'സുഹൃത്തുക്കളും മറ്റ് കുടുംബാംഗങ്ങളുമായി ഞങ്ങൾ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ, അവിടെ നിന്ന ഉദ്യോഗസ്ഥർ എന്റെ കുടുംബത്തെ കാണാൻ പോലും അനുവദിച്ചില്ല, മാത്രമല്ല അവർ കസ്റ്റഡിയിലുണ്ടോ എന്ന് സ്ഥിരീകരിക്കാൻ പോലും പൊലീസ് ഞങ്ങളെ അനുവദിച്ചില്ല'' ദേശീയ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ അഫ്രീൻ ഫാത്തിമ പറഞ്ഞു.


Full View

Protest against blasphemy: Welfare party leader Javed Mohammad arrested

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News