'ഇത് രാഷ്ട്രീയ ഗൂഢാലോചന, മറ്റാരെയും മുഖ്യമന്ത്രിയായി അംഗീകരിക്കില്ല': നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകുന്നതിൽ ബിഹാറിൽ പ്രതിഷേധം

നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്

Update: 2026-03-05 05:27 GMT

പറ്റ്ന: ബിഹാറിൽ ജെഡിയു പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രി നിതീഷ് കുമാർ രാജ്യസഭയിലേക്ക് പോകുന്നത്തിലാണ് പ്രവർത്തകരുടെ പ്രതിഷേധം. ബിഹാറിലെ ജനങ്ങൾ കരയുകയാണെന്ന് നേതാക്കൾ പറഞ്ഞു.

ഇന്നലെ ആരും ഹോളി ആഘോഷിച്ചില്ല. നിതീഷ് കുമാർ ഇല്ലെങ്കിൽ ഞങ്ങൾ എന്തിനാണ് ഇവിടെ തുടരുന്നത്. നിതീഷ് കുമാറിന് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും പ്രവർത്തകർ പറയുന്നു. 

"ഞങ്ങൾ പറ്റ്നയില്‍ നിന്നുള്ളവരാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നു എന്ന വാർത്ത കേട്ട ശേഷമാണ് ഞങ്ങൾ ഇവിടെയെത്തിയത്. നിതീഷല്ലാതെ മറ്റാരെയും മുഖ്യമന്ത്രിയായി അംഗീകരിക്കില്ല. നിതീഷ് കുമാറിനെ രാജ്യസഭയിലേക്ക് അയയ്ക്കാനല്ല, മറിച്ച് മുഖ്യമന്ത്രിയാകാനാണ് പൊതുജനങ്ങൾ അദ്ദേഹത്തിന് ജനവിധി നൽകിയിരിക്കുന്നത്. രാജ്യസഭയിലേക്ക് ആരെയെങ്കിലും അയയ്ക്കണമെങ്കിൽ അത് നിഷാന്ത് കുമാറിനെയായിരിക്കണം. നിതീഷ് മുഖ്യമന്ത്രിയായി തുടരണം'- നിതീഷിന്റെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്. 

Advertising
Advertising

'നിതീഷ് കുമാറിനെ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ സ്ത്രീകളും യുവാക്കളും പൊതുജനങ്ങളും തെരുവിലിറങ്ങും. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് അയക്കുന്നത്.  നിതീഷിനെ ഡൽഹിയിലേക്ക് അയയ്ക്കാൻ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്. അത് ഒരു സാഹചര്യത്തിലും തങ്ങൾ വെച്ചുപൊറുപ്പിക്കില്ല'- മറ്റൊരു പ്രവര്‍ത്തകന്‍ പറഞ്ഞു.  

നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി പദം രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ബിജെപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും. അതേസമയം ജെഡിയുവിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News