സ്കൂൾ ഗ്രൗണ്ടിൽ തകര്‍ത്തുകളിക്കുന്നതിനിടെ പെട്ടെന്ന് ദേശീയ ഗാനം; അതേ പൊസിഷനിൽ നിന്ന് വിദ്യാര്‍ഥി, കയ്യടിച്ച് സോഷ്യൽമീഡിയ

കുറച്ചു കുട്ടികൾ ഒരു സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതാണ് വീഡിയോയിലുള്ളത്

Update: 2026-03-05 04:35 GMT

ഡൽഹി: ദേശീയഗാനത്തോടുള്ള ഒരു കൊച്ചുബാലന്‍റെ ആദരവ് പ്രകടമാകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളുടെ പ്രശംസ പിടിച്ചുപറ്റിയ കുട്ടിയുടെ പ്രവൃത്തി വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.

കുറച്ചു കുട്ടികൾ ഒരു സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതാണ് വീഡിയോയിലുള്ളത്. പെട്ടെന്ന് സ്പീക്കറിലൂടെ ദേശീയഗാനം മുഴങ്ങിക്കേട്ടു, ഇത് കേട്ടയുടനെ കുട്ടി കളിച്ചുകൊണ്ടിരുന്ന അതേ പൊസിഷനിൽ ദേശീയഗാനം അവസാനിക്കുന്നതുവരെ നിൽക്കുകയാണ്. ഗാനം അവസാനിച്ചതും കളി തുടരുകയും ചെയ്തു. മൈതാനത്തുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളും അറ്റൻഷനായി നിൽക്കുന്നതും വീഡിയോയിൽ കാണാം.

Advertising
Advertising

കുട്ടിക്കാലം മുതലേ ലഭിച്ച മികച്ച മൂല്യങ്ങളും മാതൃരാജ്യത്തോടുള്ള സ്നേഹവുമാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ഇന്റർനെറ്റ് ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.ആരും കാണാനില്ലാത്തപ്പോഴും, ആരും നിർബന്ധിക്കാതെയും ആ കുട്ടി കാണിച്ച ഈ മര്യാദ വലിയൊരു സന്ദേശമാണ് നൽകുന്നതെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News