ഡൽഹി ആരോഗ്യ മോഡൽ പൂർണ പരാജയമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

മഹാമാരിയുടെ രണ്ട് തരംഗങ്ങളിൽ ഡൽഹിയിൽ നിന്നും നിരവധി പേരാണ് ചികിത്സയ്ക്കായി പഞ്ചാബിലെത്തിയതെന്നും, കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ പഞ്ചാബ് സർക്കാർ തയ്യാറാണെന്നും ഛന്നി വ്യക്തമാക്കി

Update: 2022-01-02 03:27 GMT
Editor : afsal137 | By : Web Desk
Advertising

ഡൽഹി ആരോഗ്യ മാതൃക സമ്പൂർണ പരാജയമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ ഡൽഹി സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിനെതിരായ അദ്ദേഹത്തിന്റെ പ്രതികരണം.

മഹാമാരിയുടെ രണ്ട് തരംഗങ്ങളിൽ ഡൽഹിയിൽ നിന്നും നിരവധി പേരാണ് ചികിത്സയ്ക്കായി പഞ്ചാബിലെത്തിയതെന്നും, കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ പഞ്ചാബ് സർക്കാർ തയ്യാറാണെന്നും ഛന്നി വ്യക്തമാക്കി. 'ഇപ്പോൾ കെജ്രിവാൾ പഞ്ചാബിലെ ആരോഗ്യ-വിദ്യാഭ്യാസ മാതൃകകളുടെ അടിസ്ഥാനത്തിൽ  വ്യാജ വാഗ്ദാനങ്ങൾ നടത്തുകയാണ്, എന്നാൽ പഞ്ചാബിലെ ജനങ്ങൾക്ക് അത്തരം നാടകങ്ങളെക്കുറിച്ച് കൃത്യമായി അറിയാം, അദ്ദേഹം പറഞ്ഞു.

നഗരം പോലെയുള്ള സംസ്ഥാനം ശരിയായി കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരാൾ എങ്ങനെയാണ് ഒരു സമ്പൂർണ്ണ സംസ്ഥാനം നയിക്കുകയെന്നും ഛന്നി ചോദിച്ചു. ഈ വർഷം പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരവിന്ദ് കെജ്‌രിവാളിനെതിരെ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ആം ആദ്മി പാർട്ടി പഞ്ചാബിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായി തുടരുകയാണ്. വരുന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി മുന്നേറിയേക്കാമെന്ന അഭിപ്രായം രാഷ്ട്രീയ നിരീക്ഷകർ മുന്നോട്ടുവെച്ചിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News