സ്ത്രീകൾക്ക് സൗജന്യ സാനിറ്ററി പാഡ്‌ നൽകാനൊരുങ്ങി പഞ്ചാബ് സർക്കാർ

പഞ്ചാബിലെ സ്ത്രീകളെ ശാക്തീകരിക്കാൻ സർക്കാർ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്, റസിയ സുൽത്താന പറഞ്ഞു

Update: 2021-12-22 16:48 GMT
Editor : afsal137 | By : Web Desk
Advertising

നിർധനരായ സ്ത്രീകൾക്ക് സൗജന്യ സാനിറ്ററി പാഡ്് നൽകാനൊരുങ്ങി പഞ്ചാബ് സർക്കാർ. സംസ്ഥാനത്തെ 27314 അംഗനവാടികളെ കേന്ദ്രീകരിച്ചായിരിക്കും സാനിറ്ററി പാഡ്് വിതരണം ചെയ്യുക. ഉഡാൻ പദ്ധതി എന്ന പേരിൽ അറിയപ്പെടുന്ന പദ്ധതി സാമൂഹിക സുരക്ഷാ, വനിത ശിശു വികസന വകുപ്പ് മന്ത്രി റസിയ സുൽത്താന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

        പഞ്ചാബിലെ സ്ത്രീകളെ ശാക്തീകരിക്കാൻ സർക്കാർ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്, റസിയ സുൽത്താന പറഞ്ഞു. ഉഡാൻ പദ്ധതി പ്രകാരം നിർധനരായ സ്ത്രീകൾക്ക് മാസം ഒൻപത് സാനിറ്ററി പാഡുകളാണ് സൗജന്യമായി നൽകുക. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഓരോ അംഗനവാടിക്ക് കീഴിലും വരുന്ന 50 സ്ത്രീകൾക്ക് പരിരക്ഷ നൽകും. കൂടാതെ ഓരോ മാസവും 13.65 ലക്ഷം സ്ത്രീകൾക്കാണ് സാനിറ്ററി പാഡുകൾ് വിതരണം ചെയ്യുക. മൊത്തം 1.23 കോടി പാഡുകൾ ഈ പദ്ധതിയിലൂടെ വിതരണം ചെയ്യാനാണ് തീരുമാനം.

        ഇതിന് പുറമേ മലർകോട്മ ജില്ലയിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകൾ അവരുടെ വീടുകളിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് വേണ്ടി ഒരു കട ആരംഭിക്കുകയും ചെയ്തു. പഞ്ചാബിൽ പെൺകുട്ടികളുടെ ലിംഗാനുപാതം വർധിപ്പിക്കാൻ സംസ്ഥാന സർക്കാരും ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി റസിയ സുൽത്താന അറിയിച്ചു.

'ബേഠി ബച്ചാവോ ബേഠി പഠാവോ' ക്യാമ്പെയ്‌നിന്റെ ഭാഗമായി പെൺകുട്ടികളുടെ മാതാപിതാക്കളെ ആദരിച്ചപ്പോൾ നവജാത ശിശുക്കൾക്ക് അവശ്യ സാധനങ്ങളുടെ കിറ്റും നൽകി. മലേർകോട്‌ലയിൽ മന്ത്രി സുൽത്താന നേരിട്ട് തന്നെ 100 നവജാത ശിശുക്കൾക്ക് കിറ്റുകൾ വിതരണം ചെയ്തു. പെൺകുട്ടികളുടെ ലിംഗാനുപാതം വർധിപ്പിക്കുന്നതിനായി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്ന പരിപാടികൾ നടപ്പാക്കേണ്ടതുണ്ടെന്നും അത് സംസ്ഥാനത്തുടനീളം നടപ്പിലാക്കുമെന്നും സാമൂഹിക സുരക്ഷ വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഡിപിഎസ് ഖർബന്ദ പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News