ഉത്തരകാശിയിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

ഇന്ന് രാവിലെ 11.27നാണ് ഭൂചലനമുണ്ടായത്

Update: 2022-02-06 07:27 GMT
Editor : Lissy P | By : Web Desk

ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപം റിക്ടർ സ്‌കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഞായറാഴ്ച രാവിലെ 11.27നാണ് ഭൂചലനമുണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഉത്തരാഖണ്ഡിൽ നിന്ന് 92 കി.മീ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News