രാജ്യാന്തര പരിശീലകരുടെ എഫ്‌ഐവിബി ലെവൽ 3 നേട്ടം കൈവരിച്ച് രാധിക
ഇന്ത്യൻ വോളിബോൾ താരവും പരിശീലകയുമായ രാധികയാണ് കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വ്യക്തി
Update: 2025-07-01 15:44 GMT
തിരുവനന്തപുരം: ഇന്ത്യൻ വോളിബോൾ താരവും പരിശീലകയുമായ രാധിക രാജ്യാന്തര പരിശീലകരുടെ എഫ്‌ഐവിബി ലെവൽ ത്രീ നേട്ടം കൈവരിച്ചു. കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് രാധിക. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് ജോലി. കേരള - ഇന്ത്യ വനിതാ വോളിബോൾ ടീമുകൾക്കൊപ്പം കഴിഞ്ഞ ഏഴ് വർഷമായി പ്രവർത്തിച്ചുവരികയാണ്.
രാധികയുടെ കീഴിൽ നിരവധി നേട്ടങ്ങൾ കേരള ടീം സ്വന്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 22 മുതൽ 29 വരെ യൂറോപ്പിലെ മോണ്ടിനീഗ്രോയിൽ ആയിരുന്നു പരിശീലനം. അന്താരാഷ്ട്ര വോളിബോൾ ഫെഡറേഷൻ ആണ് പരിശീലനം സംഘടിപ്പിച്ചത്. 22 പേർ പങ്കെടുത്ത പരിശീലനത്തിൽ 18 പേരാണ് വിജയിച്ചത്. ഇന്ത്യയിൽ നിന്ന് രാധിക മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
watch video: