മോശം കാലാവസ്ഥ; രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും നാളെ വയനാട്ടിലെത്തില്ല

ഉടൻതന്നെ​ ദുരന്തമേഖല സന്ദർശിക്കുമെന്നും, ആവശ്യമായ എല്ലാ സഹായവും എത്തിക്കു​മന്നും രാഹുൽ അറിയിച്ചു

Update: 2024-07-30 18:04 GMT

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയും നാളെ വയനാട്ടിലെത്തില്ല. പ്രതികൂല കാലാവസ്ഥയായതിനാൽ മുണ്ടക്കൈയിലെ ദുരന്തഭൂമിയിലേക്ക് എത്തിച്ചേരാനാവില്ലെന്ന് അധികൃതർ അറിയിച്ചതോടെയാണ് സന്ദർശനം മാറ്റിവെച്ചതായി രാഹുൽ ഗാന്ധി അറിയിച്ചത്. എക്സിലൂടെയാണ് യാത്ര മാറ്റിവെച്ച വിവരം അറിയിച്ചത്.

സമാനതകളില്ലാത്ത ദുരിതം അഭിമുഖീകരിക്കുന്ന വയനാടുകാർക്കൊപ്പമുണ്ടെന്നും ഉടൻതന്നെ​ പ്രിയങ്കയ്ക്കൊപ്പം ദുരന്തമേഖല സന്ദർശിക്കുമെന്നും,ആവശ്യമായ എല്ലാ സഹായവും എത്തിക്കു​മന്നും രാഹുൽ അറിയിച്ചു.

Advertising
Advertising

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News