പുതിയ അഞ്ച് മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കും

ആയുഷ് ഫാർമസികൾ നവീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു

Update: 2026-02-01 07:46 GMT

ഡൽഹി: പുതിയ അഞ്ച് മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം. പുതിയ മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കും. ആയുഷ് ഫാർമസികൾ നവീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മെഡിക്കൽ ടൂറിസത്തിന് സ്വകാര്യ പങ്കാളിത്തത്തോടെ ഹബ്ബുകൾ നിര്‍മിക്കും. ആയുര്‍വേദ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപനം.

വെറ്ററിനറി, പാരാ വെറ്ററിനറി കോളജുകള്‍ വര്‍ധിപ്പിക്കും. ഡിസൈനര്‍മാരെ വാര്‍ത്തെടുക്കാന്‍ പുതിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ കിഴക്കന്‍ സംസ്ഥാനത്താണ് ആരംഭിക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക്  5 യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ സ്ഥാപിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും പെൺകുട്ടികൾക്ക് വേണ്ടി ഹോസ്റ്റൽ സ്ഥാപിക്കും.

Advertising
Advertising

സേവനമേഖലയിൽ എഐയുടെ ആഘാതം പഠിക്കുവാൻ പ്രത്യേക പാനൽ രൂപീകരിക്കും. എഐ സാങ്കേതിക സവിദ്യ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നിക്ഷേപം കൊണ്ടുവരും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News