തുടക്കം മുതലേ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പിൽ നമുക്ക് വിജയിക്കാൻ കഴിഞ്ഞില്ല; മഹാസഖ്യത്തിൽ വിശ്വാസമർപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ച് രാഹുൽ ​ഗാന്ധി

ബീഹാറിലെ ഫലം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു

Update: 2025-11-14 16:18 GMT

ന്യൂഡൽഹി: മഹാസഖ്യത്തിൽ വിശ്വാസമർപ്പിച്ച ബീഹാറിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് രാഹുൽ ​ഗാന്ധി. ഫേസ്ബുക്ക് പോസ്റ്റു വഴിയാണ് പ്രതികരണം. ബീഹാറിലെ ഫലം ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

മഹാസഖ്യത്തിൽ വിശ്വാസമർപ്പിച്ച ബീഹാറിലെ കോടിക്കണക്കിന് വോട്ടർമാർക്ക് എന്റെ ഹൃദയപൂർവമായ നന്ദി അറിയിക്കുന്നു. തുടക്കം മുതലേ നീതിയുക്തമല്ലാത്ത ഒരു തെരഞ്ഞെടുപ്പിൽ നമുക്ക് വിജയിക്കാൻ കഴിഞ്ഞില്ല. ഈ പോരാട്ടം ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ളതാണ്.

കോൺഗ്രസ് പാർട്ടിയും 'ഇഡ്യ' മുന്നണിയും ഈ ഫലം ആഴത്തിൽ വിലയിരുത്തുകയും ജനാധിപത്യത്തെ രക്ഷിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Advertising
Advertising

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News