'രാഹുലിന്റെ ഹിന്ദു പരാമർശം ബിജെപിക്ക് ഉപകരിച്ചു, ഇനിയിപ്പോ രാഷ്ട്രീയം കളിക്കാമല്ലോ'- മായാവതി

ബിജെപി രാഷ്ട്രീയം കളിച്ചെന്നും അതിനവസരം നൽകാൻ കോൺഗ്രസിന് എങ്ങനെ കഴിഞ്ഞുവെന്നും മായാവതി

Update: 2024-07-02 10:37 GMT

ലഖ്‌നൗ: ലോക്‌സഭാ പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'ഹിന്ദു പരാമർശം' ബിജെപിക്ക് ഉപകാരമായെന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി. രാഹുലിന്റെ പരാമർശം വളച്ചൊടിച്ച് ബിജെപി രാഷ്ട്രീയം കളിച്ചെന്നും അതിനവസരം നൽകാൻ കോൺഗ്രസിന് എങ്ങനെ കഴിഞ്ഞുവെന്നും മായാവതി വിമർശിച്ചു. എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മായാവതിയുടെ വിമർശനം.

കുറിപ്പിന്റെ പൂർണരൂപം:

ഭരണപക്ഷമായാലും പ്രതിപക്ഷമായാലും പാർലമെന്റിനകത്തും പുറത്തും കാര്യങ്ങളെ ഗൗരവമായി തന്നെ കാണണം. ഇന്നലെ സഭയിൽ രാഹുൽ ഗാന്ധി ഉയർത്തി പരാമർശങ്ങൾ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. രാഹുലിന്റെ ഹിന്ദുത്വ പരാമർശം അവർക്ക് രാഷ്ട്രീയം കളിക്കാനുള്ളതായി. അത്തരമൊരു അവസരം അവർക്ക് നൽകാൻ കോൺഗ്രസിന് എങ്ങനെ കഴിഞ്ഞു? അതൽപം ചിന്തിക്കേണ്ട കാര്യം തന്നെയാണ്. എല്ലാ മതങ്ങളോടും എല്ലാവർക്കും ബഹുമാനം ഉറപ്പുവരുത്താനാണ് ബാബാ സാഹേബ് അംബേദ്കർ ഭരണഘടനയ്ക്ക് രൂപം നൽകിയത്. അത് ഇരുകൂട്ടരും ഓർക്കണം.

Advertising
Advertising

ഹിന്ദുവിന്റെ പേരിൽ ബിജെപിയും ആർഎസ്എസും രാജ്യത്ത് അക്രമങ്ങൾ അഴിച്ചുവിടുന്നുവെന്നായിരുന്നു ഇന്നലെ ലോക്‌സഭാ പ്രസംഗത്തിൽ രാഹുൽ ആഞ്ഞടിച്ചത്. പിന്നാലെ തന്നെ വലിയ രീതിയിൽ വിവാദങ്ങളും ഉടലെടുത്തു. രാഹുൽ ഹിന്ദുക്കളെ അക്രമികളായി ചിത്രീകരിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് മോദിയും അമിത് ഷായുമുൾപ്പടെ രംഗത്തെത്തി.

പിന്നാലെ ആർഎസ്എസും ബിജെപിയും മുഴുവൻ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ലെന്ന് രാഹുൽ തന്നെ മറുപടി നൽകി. എന്നാൽ വിവാദമടങ്ങിയില്ല. തുടർന്ന് ഹിന്ദുക്കളുടെ പേരിൽ ആക്രമണം നടത്തുന്നുവെന്ന പരാമർശവും ആർ.എസ്.എസിന് എതിരായ പരാമർശവും സ്പീക്കർ സഭാ രേഖകളിൽ നിന്ന് നീക്കി

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News