തെലങ്കാനയിൽ കോൺഗ്രസ് കുതിക്കുന്നു; ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് എംഎൽഎ പാർട്ടി വിട്ടു

കർണാടക തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് തെലങ്കാന കോൺഗ്രസിലെ ഉണർവാണ്‌ റെഡ്ഡിയെ തിരിച്ചെത്തിച്ചത്

Update: 2023-10-25 15:56 GMT
Advertising

ഹൈദരാബാദ്:തെലങ്കാനയിൽ ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് എംഎൽഎ പാർട്ടി വിട്ടു. മുനുഗൗഡയിലെ മുൻ എംഎൽഎ കെമാതിറെഡ്ഡി രാജ് ഗോപാൽ റെഡ്ഡിയാണ് ബിജെപി വിട്ടത്. സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള 52 സ്ഥാനാർത്ഥികളുടെ പട്ടിക കഴിഞ്ഞാഴ്ച പുറത്തുവന്നിരുന്നു. ഇതിൽ പേരില്ലാത്തതിനെ തുടർന്നാണ് റെഡ്ഡി ബുധനാഴ്ച രാജിക്കത്ത് നൽകിയത്.

ഭോഹൻഗീറിൽ നിന്നുള്ള കോൺഗ്രസ് എംപിയുടെ സഹോദരനായ രാജ് ഗോപാൽ റെഡ്ഡി 2022 ആഗസ്ത് വരെ കോൺഗ്രസ് എംഎൽഎയായിരുന്നു. തുടർച്ചയായി മൂന്നാംവട്ടവും കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന് പറഞ്ഞായിരുന്നു കോൺഗ്രസ് വിട്ടത്. മുനുഗൗഡയിൽ ഉപതെരഞ്ഞെടുപ്പ് വരുത്തിയാണ് അദ്ദേഹം പാർട്ടി വിട്ടത്. എന്നാൽ കർണാടക തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് തെലങ്കാന കോൺഗ്രസിലുണ്ടായ ഉണർവാണ്‌ റെഡ്ഡിയെ തിരിച്ചെത്തിച്ചത്. ഹൈക്കമാൻഡിന്റെ അംഗീകാരത്തോടെ ഒക്‌ടോബർ 27ന് റെഡ്ഡി കോൺഗ്രസിൽ ചേരും.

2009ൽ റെഡ്ഡി ഭോഹൻഗീറിലെ എംപിയായിരുന്നു. 2015ൽ കാലാവധി കഴിഞ്ഞതിനെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2016-18 കാലയളവിൽ എംഎൽസിയായി. നാൽഗൊണ്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചായിരുന്നിത്. എന്നാൽ കാലാവധി തികയ്ക്കും മുമ്പ് 2018ൽ മുനുഗൗഡ നിയമസഭാ സീറ്റിൽ മത്സരിച്ചു ജയിച്ചു. എന്നാൽ 2022 ആഗസ്തിൽ താനും വോട്ടർമാരും അസംതൃപ്തരാണെന്ന് പറഞ്ഞ് രാജിവെച്ച് ബിജെപിയിൽ ചേർന്നു. തുടർന്ന് 2022 നവംബറിൽ ബിജെപി സ്ഥാനാർഥിയായി മുനുഗൗഡയിൽ മത്സരിച്ചു. പക്ഷേ തോറ്റു. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.

Former Congress MLA Kemathireddy Raj Gopal Reddy, who joined the BJP in Telangana, left the party

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News