'15 മിനിറ്റിനുള്ളിൽ വീട്ടിലെത്തും'; അവസാനമായി സഹോദരനോട് സംസാരിച്ച് യുവാവ് യാത്രയായത് മരണത്തിലേക്ക്

മാതാപിതാക്കളുടെ വിവാഹ വാർഷികാഘോഷങ്ങൾക്കായി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാൾ സെന്റർ ജീവനക്കാരനായ കമൽ ധ്യാനി

Update: 2026-02-08 08:01 GMT

ന്യൂഡൽഹി: മാതാപിതാക്കളുടെ വിവാഹ വാർഷികാഘോഷങ്ങൾക്കായി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാൾ സെന്റർ ജീവനക്കാരനായ കമൽ ധ്യാനി. താൻ 15 മിനുട്ടിനുള്ളിൽ വീട്ടിലെത്തുമെന്ന് സഹോദരനെ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാൽ ആ യാത്ര ഒരിക്കലും ലക്ഷ്യത്തിലെത്തിയില്ല. ഒരുപാട് സമയമായിട്ടും കമലിനെ കാണാതായതോടെ നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുഭാഗത്ത് മറുപടിയൊന്നുമുണ്ടായില്ല.

പരിഭ്രാന്തരായ വീട്ടുകാർ കമാലിന്റെ ഓഫീസിലും പൊലീസ് സ്റ്റേഷനുകളിലുമായി രാത്രി മുഴുവൻ തിരച്ചിൽ നടത്തി. കുടുംബത്തെ മൊത്തം ദുഖത്തിലാഴ്ത്തുന്ന വാർത്തയുമായാണ് പൊലീസ് രാവിലെ വീട്ടിലെത്തിയത്. പടിഞ്ഞാറൻ ഡൽഹിയിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കവേ ഡൽഹി ജൽ ബോർഡിനോട് അടുത്ത് കുഴിച്ച ബാരികേടുകളില്ലാത്ത 15 അടി ആഴമുള്ള കുഴിയിൽ വീണ് കമാൽ മരിച്ചു.

Advertising
Advertising

20 അടി താഴ്ചയുള്ള കുഴിയിൽ ഏകദേശം എട്ട് മണിക്കൂറോളമാണ് കമാൽ കിടന്നത്. ഒരു ബൈക്ക് യാത്രികൻ കുഴിയിൽ വീഴുന്നത് കണ്ട ചിലർ കരാറുകാരനെ വിവരമറിയിച്ചിരുന്നെങ്കിലും അയാൾ ആരെയും വിളിച്ച് അറിയിക്കുകയോ ആവശ്യമായ നടപടിയെടുക്കുകയോ ചെയ്തില്ല. സഹായത്തിനായി ആംബുലൻസോ പൊലീസിനെയോ വിളിച്ചില്ല, പിറ്റേന്ന് രാവിലെ കുടുംബം യുവാവിനെ കണ്ടെത്തുമ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു.

പൊലീസ് നടപടി വൈകിയതാണ് കമാലിന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് പാലം കോളനിയിൽ താമസിക്കുന്ന കുടുംബം ആരോപിച്ചു. രാത്രി മുഴുവൻ കമൽ കുഴിയിൽ കിടന്നപ്പോഴും, കുടുംബം അദേഹത്തെ തിരയുകയായിരുന്നു. രാത്രിയിൽ ദാബ്രി, വികാസ്പുരി, സാഗർപൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ സഹായത്തിനായി സന്ദർശിച്ചെങ്കിലും അവിടെ നിന്നൊന്നും മതിയായ സഹായം ലഭിച്ചില്ലെന്ന് സഹോദൻ കരൺ പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News