രാജസ്ഥാനില്‍ മുൻ കോൺഗ്രസ് എം.പി ജ്യോതി മിർധ ബി.ജെ.പിയിൽ ചേർന്നു

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കുകയാണെന്നും തെറ്റായ ദിശയിലേക്ക് പോകുന്നുവെന്നും ജ്യോതി ആരോപിച്ചു

Update: 2023-09-12 04:16 GMT

ജ്യോതി മിര്‍ധ

ജയ്‍പൂര്‍: രാജസ്ഥാനില്‍ മുൻ കോൺഗ്രസ് എം.പി ജ്യോതി മിർധ ബി.ജെ.പിയിൽ ചേർന്നു. നാഗൗറിൽ നിന്നുള്ള എംപിയായിരുന്ന ജ്യോതി 2014ലും 2019ലും ഈ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. തിങ്കളാഴ്ച ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പാർട്ടി ഇൻചാർജ് അരുൺ സിംഗ്, രാജസ്ഥാൻ പാർട്ടി അധ്യക്ഷൻ സി.പി ജോഷി എന്നിവരുടെ സാന്നിധ്യത്തിലാണ് ജ്യോതി ബി.ജെ.പിയിൽ ചേർന്നത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കുകയാണെന്നും തെറ്റായ ദിശയിലേക്ക് പോകുന്നുവെന്നും ജ്യോതി ആരോപിച്ചു. "രാഷ്ട്ര നിർമാണത്തിൽ ഞങ്ങൾക്ക് പങ്ക് വഹിക്കാൻ ആഗ്രഹമുണ്ട്, കോൺഗ്രസിൽ ഇതിന് അവസരങ്ങൾ കുറവാണ്," രാജസ്ഥാനിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ജ്യോതി അവിടുത്തെ സാഹചര്യം നല്ലതല്ലെന്നും പറഞ്ഞു. ഞങ്ങളുടെ പ്രവർത്തകർ അവഗണിക്കപ്പെട്ടു. പലരും ശ്വാസം മുട്ടി കോൺഗ്രസ് വിട്ടു'' ജ്യോതി വ്യക്തമാക്കി.

Advertising
Advertising

പടിഞ്ഞാറൻ രാജസ്ഥാനിലെ ശക്തമായ രാഷ്ട്രീയ കുടുംബമാണ് ജ്യോതി മിർധയുടേത്. ഈ മേഖലയിലെ കോൺഗ്രസിന്‍റെ പര്യായമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് നാഥുറാം മിർധയുടെ ചെറുമകളാണ് അവർ. 1977 ലെ ജനതാ പാർട്ടി തരംഗത്തിൽ ജയിച്ച ഏക നേതാവായിരുന്നു അവർ.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ ലോക്‌സഭാ സ്ഥാനാർഥിയായിരുന്നു ജ്യോതി എൻഡിഎ സ്ഥാനാർഥി ഹനുമാൻ ബെനിവാളിനോട് പരാജയപ്പെട്ടിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News