ആദ്യ വെടി സഹപാഠിയുടെ തലയിലേക്ക്; പിന്നാലെ ആത്മഹത്യ ശ്രമം; ക്ലാസ് മുറിയിൽ നടന്നത് ആരെയും ഞെട്ടിക്കും

ശബ്ദം കേട്ട് ക്ലാസ് മുറിയിലെത്തിയ മറ്റ് കുട്ടികൾ കണ്ടത് മരിച്ചു കിടക്കുന്ന വിദ്യാർഥിയെ

Update: 2026-02-09 11:08 GMT

ചണ്ഡീഗഡ്: സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച് നിയമ വിദ്യാർഥി. പഞ്ചാബിലെ തരൺ-തരൺ ജില്ലയിലെ ലോ കോളജിലാണ് സംഭവം. സന്ദീപ് കൗറാണ് സഹപാഠി പ്രിൻസ് രാജിന്റെ വെടിയേറ്റ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച പ്രിൻസ് രാജ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രണ്ടു പേരും ഒന്നാം വർഷ നിയമവിദ്യാർഥികളാണ്.

പ്രിൻസ് രാജ് ക്ലാസ് മുറിയിൽ വച്ച് സന്ദീപ് കൗറിനെ വെടിവെക്കുകയായിരുന്നുവെന്നും അതിന് ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ജഗ്ബിർ സിങ് പറഞ്ഞു. കൊലക്ക് പിന്നിലുള്ള കാരണം അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു. സ്ഥലത്ത് വെച്ചു തന്നെ സന്ദീപ് കൗർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിൻസ് രാജിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Advertising
Advertising

കോളജ് പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ സന്ദീപ് കൗറിന്റെയും പ്രിൻസ് രാജിന്റെയും ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇരുവരും മറ്റൊരു സഹപാഠിയും ക്ലാസിൽ ഇരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ പ്രിൻസ് പെട്ടെന്ന് വെടിവെക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തൊട്ടുപിന്നാലെ പ്രിൻസ് തന്റെ തലയിലേക്കും വെടിവെക്കുന്നതും നിലത്തേക്ക് വീഴുന്നതും ദൃശ്യത്തിലുണ്ട്. ശബ്ദം കേട്ട് മറ്റു വിദ്യാർഥികൾ ക്ലാസ് മുറിയിലേക്ക് ഓടി വരികയായിരുന്നു.

അടിയന്തരമായി കോളജിലേക്ക് വരണമെന്ന അറിയിപ്പാണ് തനിക്ക് ലഭിച്ചത്. വന്നപ്പോഴാണ് സന്ദീപ് കൗർ വെടിയേറ്റ് മരിച്ച് കിടക്കുന്നത് കണ്ടതെന്നും സന്ദീപിന്റെ അമ്മ ഹർജിന്ദർ കൗർ പറഞ്ഞു. ഒരു വിദ്യാർഥി എങ്ങനെയാണ് തോക്കുമായി ക്ലാസ് റൂമിലേക്ക് എത്തുക എന്നും അവർ ചോദിക്കുന്നുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News