എസ്‌ഐആർ: ഭരണഘടനയുടെ ചിത്രകാരൻ നന്ദലാൽ ബോസിന്റെ ചെറുമകൻ വോട്ടർ പട്ടികയ്ക്ക് പുറത്ത്

വോട്ടർപട്ടികയിൽ നിന്ന് നീക്കിയത് ചോദ്യം ചെയ്ത സുപ്രിംകോടതിയെ സമീപിച്ച ഇവർക്ക് അപ്പീൽ ട്രിബ്യൂണലിനെ സമീപിക്കാൻ അനുമതി നൽകി

Update: 2026-04-06 13:30 GMT

കൊൽക്കത്ത: ഇന്ത്യൻ ഭരണഘടനയ്ക്ക് ദൃശ്യാവിഷ്‌കാരം നൽകിയ വിശ്വപ്രസിദ്ധ ചിത്രകാരൻ നന്ദലാൽ ബോസിന്റെ കുടുംബം വോട്ടർ പട്ടികയിൽ നിന്ന് പുറത്തായി. പശ്ചിമ ബംഗാളിൽ നടന്ന എസ്‌ഐആറിലാണ് നന്ദലാൽ ബോസിന്റെ ചെറുമകൻ സുപ്രബുദ്ധ സെൻ (88), ഭാര്യ ദീപ സെൻ (82) എന്നിവരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. വോട്ടർപട്ടികയിൽ നിന്ന് നീക്കിയത് ചോദ്യം ചെയ്ത് ഇവർ സുപ്രിംകോടതിയെ സമീപിച്ച ഇവർക്ക് അപ്പീൽ ട്രിബ്യൂണലിനെ സമീപിക്കാൻ അനുമതി നൽകി.

ശാന്തിനികേതനിൽ താമസിക്കുന്ന സുപ്രബുദ്ധ സെന്നും ഭാര്യയും താമസിക്കുന്നത്.   ആവശ്യമായ എല്ലാ രേഖകളും കൃത്യസമയത്ത് ഹാജരാക്കിയിട്ടും തങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിൽ യാതൊരു യുക്തിയുമില്ലെന്ന് ഇരുവരും പറഞ്ഞു. തുടക്കത്തിൽ ഇവരുടെ പേരുകൾ 'പെൻഡിംഗ്' ലിസ്റ്റിലായിരുന്നു. ഇതിനെത്തുടർന്ന് കമ്മീഷൻ നടത്തിയ ഹിയറിംഗിൽ ഇരുവരും പങ്കെടുക്കുകയും ബംഗാളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കുകയും ചെയ്തിരുന്നു.

ഹിയറിംഗിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നിട്ടും അന്തിമ പട്ടിക വന്നപ്പോൾ ഇരുവരും പുറത്തായി. ആധുനിക ഇന്ത്യൻ കലയുടെ പിതാക്കന്മാരിലൊരാളായി അറിയപ്പെടുന്ന നന്ദലാൽ ബോസും അദ്ദേഹത്തിന്റെ സംഘവുമാണ് ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ കൈയെഴുത്തുപ്രതിയിൽ ചിത്രങ്ങൾ വരച്ചത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News